TRENDING:

Murder| ആലപ്പുഴയിൽ ഭാര്യയെ വിഷം നൽകി കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

Last Updated:

രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: കൈനകരി തോട്ടുവാത്തലയിൽ ഭാര്യയെ വിഷം കൊടുത്തു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പത്താം വാർഡിൽ പനമുക്കം അപ്പച്ചൻ (79), ഭാര്യ ലീലാമ്മ (75) എന്നിവരാണ് മരിച്ചത്.
advertisement

വീടിനു മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് അപ്പച്ചനെ കണ്ടെത്തിയത്. അയൽവാസിയാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലീലാമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആറ് മക്കളാണ് ഇവർക്ക്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

Also Read-Arrest| ഭർത്താവിന്‍റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തപ്പോൾ വധഭീഷണി; നവവധുവിന്‍റെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ

കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

advertisement

മറ്റൊരു സംഭവത്തിൽ, ഭാര്യയ്ക്കും മകള്‍ക്കും നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം നടത്തിയ യുവാവിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. വയനാട് അമ്പലവയലിലാണ് സംഭവം. ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ യുവതിയെയും 12കാരിയായ മകളെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന ഭര്‍ത്താവ് സനല്‍ ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം ഉണ്ടായത്.

Also Read-Arrest |ജീവനക്കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി; സ്ഥാപന ഉടമ അറസ്റ്റില്‍

advertisement

സനലിന്‍റെ ഭാര്യ നിജത, മകള്‍ അളകനന്ദ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ പീഡനം മൂലം കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്ന് ഒരു മാസം മുന്‍പാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്. വാടക കെട്ടിടത്തില്‍ പലചരക്ക് കട നടത്തിയാണ് ഇവർ കഴിഞ്ഞുവന്നത്. ഇന്ന് ഉച്ചയോടെ നിജതയുടെ ഭര്‍ത്താവ് സനല്‍ ബൈക്കിലെത്തി പൊടുന്നനെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. പെട്ടെന്ന് തന്നെ അയാൾ അവിടെനിന്ന് കടന്നുകളയുകയും ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഏറെക്കാലമായി സനലും നിജതയും തമ്മിൽ കുടുംബപ്രശ്നം നിലനിന്നിരുന്നതായി പൊലീസ് പറുന്നു. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സനല്‍. ഇയാള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder| ആലപ്പുഴയിൽ ഭാര്യയെ വിഷം നൽകി കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories