Arrest |ജീവനക്കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി; സ്ഥാപന ഉടമ അറസ്റ്റില്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
വിവാഹിതയായ യുവതിയെ, ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നു പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ടു.
കൊച്ചി: പ്രണയം നടിച്ച് ജീവനക്കാരിയെ (Employee) പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സ്ഥാപന ഉടമയെ (owner) പോലീസ് അറസ്റ്റ് (arrest) ചെയ്തു. കലൂരില്‍ സ്വകാര്യ വായ്പ ഇടപാടു സ്ഥാപനം നടത്തിയിരുന്ന തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സെല്‍വരാജ് (40) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ആലുവ സ്വദേശിയായ യുവതിയെ വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കലൂരില്‍ സെല്‍വരാജ് കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു യുവതി. സ്ഥാപനത്തില്‍ വെച്ച് യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നീട് ബിസിനസ് കോണ്‍ഫറന്‍സുകള്‍ എന്ന വ്യാജേന വയനാട്ടില്‍ ഉള്‍പ്പെടെ എത്തിച്ചും പ്രതി പീഡിപ്പിച്ചു.
ഇതിനിടെ വിവാഹിതയായ യുവതിയെ, ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നു പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ടു. സ്വര്‍ണം നല്‍കിയെങ്കിലും ഭീഷണി തുടര്‍ന്നതോടെയാണു യുവതി റൂറല്‍ പോലീസില്‍ പരാതി നല്‍കിയത്.
advertisement
തുടരന്വേഷണത്തിനു പരാതി കടവന്ത്ര പോലീസിനു കൈമാറി. ബുധനാഴ്ച കലൂരിലെ ഓഫിസില്‍ നിന്നാണു പ്രതിയെ കടവന്ത്ര പോലീസ് ഇന്‍സ്‌പെക്ടര്‍ എം. അന്‍വര്‍, എസ്‌ഐ മിഥുന്‍, സിപിഒമാരായ ദിലീപ്, ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Arrest |അമ്മയുടെ വായില്‍ തുണി തിരുകി പീഡിപ്പിച്ചു; മകനെ അറസ്റ്റ് ചെയ്ത് പോലീസ്
ബെംഗളുരു: അമ്പത്തിയെട്ടുകാരിയായ അമ്മയെ വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്ത മകനെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നടയിലെ പുട്ടൂര്‍ താലൂക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.
advertisement
ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. മകന്‍ വിവാഹിതനാണ്. ബുധനാഴ്ച ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്കു പോയിരിക്കുകയായിരുന്നു. രാത്രി ഉറങ്ങാന്‍ പോയ മകന്‍ പുലര്‍ച്ചെ മൂന്നു മണിയോടെ അമ്മയുടെ മുറിയില്‍ എത്തുകയായിരുന്നു.
മകന്റെ ലൈംഗിക അതിക്രമത്തെ അമ്മ ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ വായില്‍ തുണി തിരുകി. തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ അമ്മയെ ഭീഷണിപ്പെടുത്തി. പിറ്റേന്ന് പുലര്‍ച്ചെയും അക്രമം ആവര്‍ത്തിച്ചെന്ന് പോലീസ് പറഞ്ഞു.
അവശയായ അമ്മ പിന്നീട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അവര്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചതും. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Location :
First Published :
January 15, 2022 7:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest |ജീവനക്കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി; സ്ഥാപന ഉടമ അറസ്റ്റില്‍