ഇനി മുതൽ സർക്കാറിനെ സംബന്ധിച്ച കാര്യങ്ങൾക്ക് ശിവശങ്കറിനെ കണ്ടാൽ മതിയെന്ന് മുഖ്യമന്ത്രി ആ കൂടിക്കാഴ്ചയിൽ വച്ച് അനൗദ്യേഗികമായി അറിയിച്ചു. പിന്നീട് യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ശിവശങ്കർ തന്നെ വിളിക്കാൻ തുടങ്ങി. താനും ഔദ്യോഗിക ആവശ്യങ്ങൾക്ക് തിരിച്ച് വിളിച്ചിരുന്നു. അങ്ങനെ ഈ ബന്ധം വളർന്നുവെന്നും സ്വപ്ന ഇഡിയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു.
advertisement
Also Read- 'സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചത് അറിഞ്ഞില്ല; അറിഞ്ഞത് വിവാദമായ ശേഷം': മുഖ്യമന്ത്രി
തനിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1809 ാം നമ്പർ ലോക്കറും ഫെഡറൽ ബാങ്കിൽ എം.എസ്.എക്സ് സി 190 എന്ന നമ്പരിലുള്ള ലോക്കറുമുണ്ട്. എസ്.ബി.ഐയിലെ ലോക്കർ, ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലുമായി ചേർന്നാണ് എടുത്തിരിക്കുന്നത്. അതിൽ ഏകദേശം 100-120 പവൻ സ്വർണം ഉണ്ട്.
Also Read- കോഫെപോസ ചുമത്തി; സ്വപ്നയെയും സന്ദീപിനെയും കരുതൽ തടങ്കലിൽ വയ്ക്കാൻ ഉത്തരവ്
കൃത്യമായി എത്രയെന്ന് ഓർമ്മയില്ലെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സ്വപ്ന പറയുന്ന ചാർട്ടേഡ് അക്കൗണ്ടൻ്റ് വേണുഗോപാൽ ശിവശങ്കറിൻ്റെയും ചാർട്ടേർഡ് അക്കൗണ്ടൻ്റാണ്. വേണുഗോപാലിനെ തനിക്ക് പരിചയപ്പെടുത്തിയതും സംയുക്തമായി ലോക്കർ എടുക്കാൻ നിർദ്ദേശിച്ചതും ശിവശങ്കർ ആണെന്ന് സ്വപ്ന നേരത്തെ അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു.
ഇതിലെ സ്വർണ്ണത്തെക്കുറിച്ചും കറൻസിയെക്കുറിച്ചും തനിക്ക് അറിവില്ലെന്നാണ് ശിവശങ്കർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. ഇതിൽ വന്നു പോകുന്ന പണത്തെക്കുറിച്ച് തനിക്ക് ധാരണയില്ലെന്ന് വേണുഗോപാലും വ്യക്തമാക്കിയിരുന്നു. എന്നാൽ വേണുേഗോപാൽ അയച്ച മൊബൈൽ വാട്സ് ആപ് സന്ദേശങ്ങളിൽ ഇതിലെ പണം സംബന്ധിച്ച കാര്യങ്ങളുണ്ട്. അത് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച സന്ദേശങ്ങളാണ് ശിവശങ്കരന് കൈമാറിയതെന്ന് അന്വേഷണ സംഘങ്ങൾ സംശയിക്കുന്നു.
ഇതിനിടെ സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റാൻ തീരുമാനമായി. കൊഫേപോസ ചുമത്തിയ പശ്ചാത്തലത്തിലാണ് നടപടി.