Gold Smuggling Case | കോഫെപോസ ചുമത്തി; സ്വപ്നയെയും സന്ദീപിനെയും കരുതൽ തടങ്കലിൽ വയ്ക്കാൻ ഉത്തരവ്

Last Updated:

സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരെയാണ് കോഫെപോസ ചുമത്തുന്നത്.

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും എതിരെ കോഫെപോസ ചുമത്തി. ഈ സാഹചര്യത്തിൽ ഇരുവരെയും കരുതൽ തടങ്കലിൽ വയ്ക്കാൻ ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ കേന്ദ്ര കോഫെപോസ സമിതി ഉത്തരവിട്ടു. സ്ഥിരം  സാമ്പത്തിക കുറ്റവാളികൾക്കെതിരെയാണ് കോഫെപോസ ചുമത്തുന്നത്.
കോഫെപോസ ചുമത്തി ഒരു വർഷം തടവിൽ വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസാണ് സമിതിക്ക് അപേക്ഷ നൽകിയത്. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദമാണ് കസ്റ്റംസ്  കോഫെപോസ  സമിതിക്ക് മുന്നിൽ വച്ചത്. ഉത്തരവിന്റെ പകർപ്പ് പ്രതികൾക്ക് കൈമാറി. ഉത്തരവിനെതിരെ പ്രതികൾക്ക് കോടതിയെ സമീപിക്കാം.
advertisement
കാക്കാനാട് ജില്ലാ ജയിലിൽ നിന്നും സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയിൽ വാങ്ങുന്ന കസ്റ്റംസ് ഇവരെ കരുതൽ തടങ്കലിൽ പാ‍ർപ്പിക്കാനായി സെൻട്രൽ ജയിലിലേക്ക് മാറ്റും.
ഇതിനിടെ കസ്റ്റംസ് സംഘം ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തു. ഇന്നലെ 11 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്ലിൽ സ്വപ്ന സുരേഷിനേയും എം.ശിവശങ്കറിനേയും ഒരേ സമയമാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിലും സ്വപ്നയെ കാക്കനാട്ടെ ജയിലിലുമായിട്ടാണ് ചോദ്യം ചെയ്തത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | കോഫെപോസ ചുമത്തി; സ്വപ്നയെയും സന്ദീപിനെയും കരുതൽ തടങ്കലിൽ വയ്ക്കാൻ ഉത്തരവ്
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement