'സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചത് അറിഞ്ഞില്ല; അറിഞ്ഞത് വിവാദമായ ശേഷം': മുഖ്യമന്ത്രി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
‘വിവരങ്ങൾ പുറത്തുവന്നശേഷമാണ് ഞാൻ അറിയുന്നത്. അത്തരം നിയമനത്തിനു മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ല. വിവാദത്തിനുശേഷമാണ് ഞാൻ അറിഞ്ഞതെന്നു നേരത്തെ തന്നെ വ്യക്തമാക്കിയതാണ്’
തിരുവനന്തപുരം: ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് താൻ അറിഞ്ഞില്ലെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്നയുടെ നിയമനം അറിഞ്ഞിരുന്നില്ലെന്നും വിവാദങ്ങൾ ഉണ്ടായ ശേഷമാണ് നിയമനം അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വപ്നയുടെ മൊഴി സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് സമർപ്പിച്ച കുറ്റപത്രത്തിലെ പരാമർശങ്ങൾ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘വിവരങ്ങൾ പുറത്തുവന്നശേഷമാണ് ഞാൻ അറിയുന്നത്. അത്തരം നിയമനത്തിനു മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ല. വിവാദത്തിനുശേഷമാണ് ഞാൻ അറിഞ്ഞതെന്നു നേരത്തെ തന്നെ വ്യക്തമാക്കിയതാണ്’– മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയെ അറിയാമെന്ന സ്വപ്നയുടെ മൊഴി സംബന്ധിച്ച ചോദ്യത്തിന് മൊഴി വ്യക്തമാണെന്നും തന്നെ അറിയുമെന്ന് ഉറപ്പിച്ച് പറയുകയല്ല സ്വപ്ന ചെയ്തതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
advertisement
‘മുഖ്യമന്ത്രിയോട് പറയും എന്ന് സ്വപ്നയോട് ശിവശങ്കർ പറഞ്ഞിരിന്നെന്നാണ് പറഞ്ഞിരിക്കുന്നത്. ആ ഭാഗം കാണാതിരിക്കരുത്. അത് സ്വപ്ന വിശ്വസിച്ചുകാണും. ഞാൻ അറിഞ്ഞ കാര്യമല്ല’– മുഖ്യമന്ത്രി പറഞ്ഞു.
റൂൾസ് ഓഫ് ബിസിനസ് ഭേദഗതി സംബന്ധിച്ച് ഊഹത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാനായി 5 ഉദ്യോഗസ്ഥരടങ്ങിയ സമിതിയെ നിയമിച്ചിരുന്നു. ജലവിഭവ വകുപ്പ് സെക്രട്ടറിയായിരുന്നു അധ്യക്ഷൻ. അവരുടെ ശുപാർശ 2020 ഓഗസ്റ്റ് 5നു ചേർന്ന മന്ത്രിസഭ പരിഗണിച്ചു. മന്ത്രിസഭ ഈ വിഷയത്തിൽ ഉപസമിതിയെ നിയോഗിച്ചു. സ്പ്രിംഗ്ലർ റിപ്പോർട്ട് സംബന്ധിച്ച അന്തിമ തീയതിയെ കുറിച്ച് അറിയില്ല. പി.ടി. തോമസിനെ സംബന്ധിച്ച് വാർത്തയിൽ കണ്ട കാര്യങ്ങൾ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2020 8:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചത് അറിഞ്ഞില്ല; അറിഞ്ഞത് വിവാദമായ ശേഷം': മുഖ്യമന്ത്രി