Gold Smuggling Case | ശിവശങ്കറിനെ രണ്ടാം ദിനവും 11 മണിക്കൂർ ചോദ്യംചെയ്ത് വിട്ടയച്ചു; ചൊവ്വാഴ്ച വീണ്ടും ഹാജരാകണം

Last Updated:

ഈന്തപ്പഴം വിതരണം ചെയ്തത് സംബന്ധിച്ച മെഴിയെടുക്കാൻ കൊച്ചിയിൽ എത്തണമെന്നാണ് ശിവശങ്കറിന് നോട്ടീസ് നൽകിയിരുന്നതെങ്കിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങളിൽ ഏറെയും.

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൽസിപ്പൽ സെക്രട്ടറി  എം. ശിവശങ്കറിനെ ശനിയാഴ്ചയും 11 മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു. ചൊവ്വാഴ്ച  വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർച്ചയായ രണ്ടാം ദിവസവും ശിവശങ്കറിൻ്റെ ചോദ്യം ചെയ്യൽ 11 മണിക്കൂർ നീണ്ടു. സ്വപ്ന സുരേഷിനേയും എം.ശിവശങ്കറിനേയും ഒരേ സമയമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിലും സ്വപ്നയെ കാക്കനാട്ടെ ജയിലിലുമാണ് ചോദ്യം ചെയ്തത്.
വിയ്യൂരിലായിരുന്ന സ്വപ്നയെ കഴിഞ്ഞ ദിവസം പ്രത്യേക അപേക്ഷ നൽകി കാക്കനാട്ടേക്ക് എത്തിക്കുകയായിരുന്നു. കോൺസുലേറ്റ് വഴി ഈന്തപ്പഴം വിതരണം ചെയ്തത് സംബന്ധിച്ച മെഴിയെടുക്കാൻ കൊച്ചിയിൽ എത്തണമെന്നാണ് ശിവശങ്കറിന് നോട്ടീസ് നൽകിയിരുന്നതെങ്കിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങളിൽ ഏറെയും.
ശിവശങ്കറിനെ കള്ളക്കടത്തുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് ആദ്യഘട്ടത്തിൽ അന്വേഷണ  എജൻസികൾ വ്യക്തമാക്കിയത്. എന്നാൽ പ്രതികൾ മായ്ച്ചു കളഞ്ഞ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതോടെയാണ് കസ്റ്റംസ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ശിവശങ്കർ വെളളിയാഴ്ച നൽകിയ മൊഴികളുടെ സത്യാവസ്ഥ കൂടി പരിശോധിക്കുന്നതിനാണ് സ്വപ്നയെ ജയിലിൽ ചോദ്യം ചെയ്തത്.
advertisement
അതിനിടെ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ കൊഫെപോസ നിയമപ്രകാരം ഞായറാഴ്ച അറസ്റ്റ് ചെയ്യും.  സന്ദീപിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊഫെപോസ നിയമപ്രകാരം അറസ്റ്റ് ചെയ്താല്‍ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാം. സ്വര്‍ണക്കടത്ത് കേസില്‍ ഈ നിയമ ഉപയോഗിക്കാമെന്ന് കസ്റ്റംസിന് നേരത്തേ നിയമോപദേശം ലഭിച്ചിരുന്നു. സ്വപ്ന അടക്കം ഏതാനും പ്രതികൾക്ക് കസ്റ്റംസ് കേസിൽ ജാമ്യം ലഭിച്ചതോടെയാണ് കൊഫെപോസ ചുമത്താൻ തീരുമാനിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | ശിവശങ്കറിനെ രണ്ടാം ദിനവും 11 മണിക്കൂർ ചോദ്യംചെയ്ത് വിട്ടയച്ചു; ചൊവ്വാഴ്ച വീണ്ടും ഹാജരാകണം
Next Article
advertisement
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
  • പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയായിരുന്നു സംഭവം.

  • ബിരിയാണിയിൽ ചിക്കൻ കുറവായതിനെ തുടർന്ന് ഹോം ഗാർഡുകൾ തമ്മിൽ തല്ലി.

  • തലയ്ക്ക് പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

View All
advertisement