TRENDING:

കളമേശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്; മുഖ്യപ്രതി അനിൽ കുമാറിനും ഗായകനായും പൊലീസ് തെരച്ചിൽ

Last Updated:

പ്രസവത്തിന് ഏതാനും ദിവസങ്ങള്‍ക്കുശേഷം ഗായകന്‍ അനൂപ് ജി കൃഷ്ണനും ഭാര്യയ്ക്കും കൈമാറുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയെ സ്വന്തം പേരിലാക്കുന്നതിന്റെ ഭാഗമായാണ് വ്യാജരേഖ ചമച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കളമേശേരി മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദം പുതിയ വഴിത്തിരിവിലേക്ക്. സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിനപ്പുറം നവജാത ശിശുവിന്റെ അനധികൃത കൈമാറ്റവും നടന്നതായി വ്യക്തമായി. കേസിൽ മുഖ്യപ്രതി ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിനായും കുഞ്ഞിനെ ഏറ്റുവാങ്ങിയ ഗായകന്‍ അനൂപ് ജി കൃഷ്ണനുമായി തെരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്. നിലവിൽ അനിൽ കുമാർ സസ്പെൻഷനിലാണ്.
advertisement

ഗായകന്‍ അനൂപ് ജി കൃഷ്ണന്‍ ആശുപ്രതിയിലെത്തി ജനനസര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്ന ദൃശ്യം അധികൃതര്‍ക്ക് ലഭിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്റെ നിര്‍ദേശപ്രകാരണമാണ് ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതെന്ന്  അനില്‍കുമാര്‍ പറഞ്ഞിരുന്നു. എന്നാൽ സൂപ്രണ്ട് ഇത് നിഷേധിച്ചു.

Also Read-ഓപ്പറേഷന്‍ ആഗ് ; മലപ്പുറത്ത് ഒറ്റ ദിവസം പിടികൂടിയത് വിവിധ കേസുകളിലെ 155 പ്രതികളെ

മെഡിക്കല്‍ കോളേജില്‍ അഞ്ചുമാസം മുമ്പ് ജനിച്ച പെണ്‍കുഞ്ഞിനെ പ്രസവത്തിന് ഏതാനും ദിവസങ്ങള്‍ക്കുശേഷം ഗായകന്‍ അനൂപ് ജി കൃഷ്ണനും ഭാര്യയ്ക്കും കൈമാറുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയെ സ്വന്തം പേരിലാക്കുന്നതിന്റെ ഭാഗമായാണ് വ്യാജരേഖ ചമച്ചത്. ആശുപത്രിയില്‍വെച്ച് അനില്‍ കുമാറില്‍ നിന്നും അനൂപ് ജനനസര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.

advertisement

എന്നാൽ ഇത് ചെയ്തത് സൂപ്രണ്ടിന്റെ നിർദേശപ്രകാരമാണെന്നായിരുന്നു അനിൽ കുമാർ പറയുന്നത്. കൂടാതെ വഴിവിട്ട നിരവധി കാര്യങ്ങള്‍ സൂപ്രണ്ടിനായി ചെയ്തിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകള്‍ക്ക് അനധികൃതമായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും അനില്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു.

Also Read-കല്യാണത്തലേന്ന് വരനെ കാണാതായി; വധു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവിനെ വിവാഹം ചെയ്തു

എന്നാല്‍ തട്ടിപ്പ് പിടികൂടിയത് താനാണെന്നും രക്ഷിയ്ക്കണമെന്നാവശ്യപ്പെട്ട് അനില്‍കുമാര്‍ കാലുപിടിച്ചിരുന്നതായും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സൂപ്രണ്ട് ഗണേഷ് മോഹന്‍ പ്രതികരിച്ചു. വ്യാജരേഖ നിര്‍മ്മാണക്കേസിലെ പ്രതിയായ അനില്‍കുമാര്‍ ഒളിവിലാണ്. അനധികൃതമായി കുട്ടിയെ കൈപ്പറ്റിയ ഗായകനും സ്ഥലത്തില്ല.

advertisement

അതിനിടെ കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമവും ശക്തമാക്കിയിട്ടുണ്ട്. എറണാകുളം സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ എന്ന വിവരമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. കളമശേരി മെഡിക്കൽ കോളേജിൽ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് കുഞ്ഞ് ജനിച്ചത്. കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിനെ ഇന്ന് ശിശു ക്ഷേമ സിമിതിക്ക് മുൻപാകെ ഹാജരാക്കും. നിയമവിരുദ്ധമായി കുഞ്ഞിനെ ദത്തു നൽകിയ സാഹചര്യത്തിലാണ് നടപടി

മലയാളം വാർത്തകൾ/ വാർത്ത/Crime/
കളമേശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്; മുഖ്യപ്രതി അനിൽ കുമാറിനും ഗായകനായും പൊലീസ് തെരച്ചിൽ
Open in App
Home
Video
Impact Shorts
Web Stories