കല്യാണത്തലേന്ന് വരനെ കാണാതായി; വധു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവിനെ വിവാഹം ചെയ്തുകോട്ടയം: കല്യാണത്തലേന്ന് വരനെ കാണാതായി പിറ്റേന്ന് നേരത്തേ പറഞ്ഞുറപ്പിച്ച അതേസമയത്ത് വധുവിന്റെ വിവാഹം.
വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവാണ് വരൻ.
തലയോലപ്പറമ്പ് നദ്വത്ത് നഗറിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്ത്തകന് സുമീറാണ് പറഞ്ഞുറപ്പിച്ച വരനെത്തില്ലെന്നറിഞ്ഞ് യുവതിയെ വിവാഹംചെയ്തത്.
ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ്, തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. നദ്വത്ത് നഗര്‍ കെ.കെ.പി.ജെ. ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനു ഷാജഹാന് മൗലവി നേതൃത്വം നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.