സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയുടേത് ക്രൂരമായ കൊലപാതകമെന്നാണ് പ്രതികളുടെ മൊഴിയിൽനിന്ന് വ്യക്തമാകുന്നത്. അക്രമണത്തിനിടെ പി യു സനൂപിൻ്റെ തലയ്ക്ക് നാലാം പ്രതി സുജയ് കുമാർ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു. അഞ്ചാം പ്രതി സുനീഷ് വെട്ടുകത്തി കൊണ്ട് വെട്ടി. കുതറിയോടാൻ ശ്രമിച്ച സനൂപിൻ്റെ പുറത്താണ് വെട്ട് കൊണ്ടത്. ജീവഹാനിക്ക് കാരണമായേക്കാവുന്ന തരത്തിലുള്ള മുറിവാണ് തലയിൽ ഉള്ളത്.
Also Read- കേരളത്തില്‍ യുവാക്കളെ കൊന്നൊടുക്കുന്നതിനായി ആസൂത്രിത പദ്ധതി; ആരോപണവുമായി എ.എ റഹിം
advertisement
സുജയ കുമാറിനേയും സുനീഷിനെയും സംഭവസ്ഥലമായ ചിറ്റിലങ്ങാട് എത്തിച്ച് തെളിവെടുത്തു. ചിറ്റിലങ്ങാടിന് സമീപമുള്ള വെള്ളിത്തുരുത്തിയിൽ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തിയും ഇരുമ്പുദണ്ഡും കണ്ടെടുത്തു.
സനൂപിനെ കൊലപ്പെടുത്തിയശേഷം പ്രതികൾ കാടുപിടിച്ച പറമ്പിൽ ഉപേക്ഷിച്ചതായിരുന്നു ഇവ. ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. അന്വേഷണവുമായി പ്രതികൾ സഹകരിക്കുന്നില്ലെന്നാണ് ലഭിക്കുന്ന സൂചന. ഒന്നാം പ്രതി നന്ദനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു.
