തൃശ്ശൂർ: സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ചിറ്റിലങ്ങാട് സ്വദേശികളായ അലിക്കൽ വീട്ടിൽ സുജയ് കുമാർ, കുഴിപ്പറമ്പിൽ വീട്ടിൽ സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
കുന്നംകുളം എസിപി ടി.എസ് സനോജിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ഇരുവരും എന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന എയ്യാൽ ചിറ്റിലങ്ങാട് പ്രദേശത്ത് പൊലീസും ഫോറൻസിക്കും തെളിവെടുപ്പ് നടത്തി.
സനൂപിനെ കുത്തിയ ഒന്നാം പ്രതി ചിറ്റിലങ്ങാട് നന്ദൻ കൃത്യം നടത്തിയതിന് ശേഷം കൈകഴുകാനെത്തിയ പുതുകുളം പരിസരത്താണ് തെളിവെടുപ്പ് നടത്തിയത്. സംഭവ സമയത്ത് നന്ദൻ ധരിച്ചിരുന്ന ടീഷർട്ട് കുളത്തിന് സമീപത്ത് നിന്ന് രക്തം പുരണ്ട നിലയിൽ പൊലീസ് കണ്ടെടുത്തു. കുളത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ രക്തതുള്ളികൾ പരിശോധനയ്ക്കായ് ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.