പൊലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്താനായിരുന്നു ഇവരുടെ തീരുമാനം. ഇതിനിടയിലാണ് കൊയിലാണ്ടി സി.ഐ കെ.സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.
Also Read ആരാണ് ബിന്ദുവും കനകദുർഗയും ?
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബിന്ദു അമ്മിണി ശബരിമലയിൽ പ്രവേശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ മോശം കമന്റുകൾ പ്രചരിക്കാൻ തുടങ്ങിയത്. 2019ലെ കേസിലാണ് പ്രതിയെ ഇപ്പോൾ പൊലീസ് പിടികൂടിയിരിക്കുന്നത്.
advertisement
Also Read ശബരിമലയിലേക്ക് പുറപ്പെട്ട ബിന്ദു അമ്മിണിക്ക് നേരേ കൊച്ചിയിൽ ആക്രമണം ; മുഖത്ത് മുളക്സ്പ്രേ അടിച്ചു
ഇതിനിടെ സുപ്രീം കോടതി നിർദ്ദേശപ്രകാരം ബിന്ദു അമ്മിണിക്ക് ശനിയാഴ്ച മുതൽ വീണ്ടും പൊലീസ് സുരക്ഷ ഏർപ്പെടുത്തി. രണ്ട് വനിതാ പൊലീസുകാരെയാണ് ഇതിനായി വിട്ടു നൽകിയിരിക്കുന്നത്.
