BREAKING: ശബരിമലയിലേക്ക് പുറപ്പെട്ട ബിന്ദു അമ്മിണിക്ക് നേരേ കൊച്ചിയിൽ ആക്രമണം ; മുഖത്ത് മുളക്സ്പ്രേ അടിച്ചു
- Published by:Gowthamy GG
- news18-malayalam
Last Updated:
മുഖത്ത് മുളക് സ്പ്രേ ചെയ്തതായി ബിന്ദു അമ്മിണി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചി: ശബരിമല ദർശനത്തിനെത്തിയ ബിന്ദു അമ്മിണിക്ക് നേരെ കൊച്ചിയിൽ പ്രതിഷേധം. കൊച്ചി കമ്മീഷ്ണർ ഓഫീസിനു മുന്നിൽവെച്ച് ബിന്ദു അമ്മിണിയെ തടഞ്ഞു. മുഖത്ത് മുളക് സ്പ്രേ ചെയ്തതായി ബിന്ദു അമ്മിണി. ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ശബരിമലയിൽ പ്രവേശിക്കുന്നതിനായി ഭൂമി മാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവർക്കൊപ്പം ബിന്ദു അമ്മിണിയും ഉണ്ടായിരുന്നു.
ബിന്ദു അമ്മിണിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പരാതി നൽകുമെന്ന് തൃപ്തി ദേശായി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായതായി വിവരമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2019 8:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: ശബരിമലയിലേക്ക് പുറപ്പെട്ട ബിന്ദു അമ്മിണിക്ക് നേരേ കൊച്ചിയിൽ ആക്രമണം ; മുഖത്ത് മുളക്സ്പ്രേ അടിച്ചു


