പരാതി അനുസരിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് വെള്ള കുർത്തിയും കറുത്ത പലാസോയും ധരിച്ച് ഒരു 'സ്ത്രീ' ഇവരുടെ ബ്യൂട്ടി പാർലറിലെത്തിയത്. ഈ സമയത്ത് പരാതിക്കാരി മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. എത്തിയ ആളുടെ ശബ്ദം കേട്ട് സംശയം തോന്നിയ യുവതി അയാളോട് പാർലറിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. പെട്ടെന്ന് ഭാവം മാറിയ ആൾ യുവതിയെ കടന്നു പിടിക്കുകയും കൈകള്‍ കൊണ്ട് വായപൊത്തിപ്പിടിക്കുകയുമായിരുന്നു.
advertisement
Also Read-വിവാഹം കഴിഞ്ഞ് രണ്ട് ദിവസം; 'സഹോദരനായി' ഭർത്തൃഗൃഹത്തിലെത്തിയ കാമുകനൊപ്പം യുവതി ഒളിച്ചോടി
ഒരുവിധത്തിൽ ഇയാളെ തള്ളിമാറ്റിയ ശേഷം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു എന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഇതോടെ അക്രമിയും സ്ഥലത്തു നിന്നും കടന്നു കളഞ്ഞു. 'ഇരുചക്രവാഹനത്തിലാണ് പ്രതി സ്ഥലത്തെത്തിയത്. പ്രദേശത്തെ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. എത്രയും വേഗം തന്നെ ഇയാളെ പിടികൂടാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്'. ഭോപ്പാൽ സ്റ്റേഷൻ ഉദ്യോഗസ്ഥന്‍ സോളങ്കി അറിയിച്ചു.