കഴുതച്ചാണകം ഉപയോഗിച്ച് മുളകുപൊടിയും മല്ലിപ്പൊടിയും; യുപിയിൽ വ്യാജ സുഗന്ധവ്യഞ്ജന ഫാക്ടറി പൂട്ടിച്ച് പൊലീസ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഫാക്ടറി ഉടമയായ അനൂപ് വർഷ്ണെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി എന്ന യുവജനസംഘടനയുടെ 'മണ്ഡൽ സഹ് പ്രഭാരി'യാണ് അനൂപ്
ആഗ്ര: വ്യാജ സുഗന്ധവ്യഞ്ജന ഫാക്ടറി റെയ്ഡ് ചെയ്ത് പൂട്ടിച്ച് പൊലീസ്. യുപി ആഗ്രയിലെ നവിപുർ മേഖലയിൽ പ്രവർത്തിച്ച് വരുന്ന ഒരു ഫാക്ടറിയിൽ കഴിഞ്ഞദിവസം രാത്രിയോടെയാണ് ഹത്രാസ് പൊലീസിന്‍റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നുവെന്ന രഹസ്യം വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ലഭിച്ച വിവരങ്ങൾ കൃത്യമാണെന്ന് തെളിയിക്കുന്ന കാഴ്ചകൾ തന്നെയാണ് സംഘത്തിന് ഇവിടെ കാണാനായതെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
മുന്നൂറ് കിലോയോളം വരുന്ന വ്യാജ വ്യാജ സുഗന്ധവ്യഞ്ജന ഉത്പ്പന്നങ്ങൾ ഫാക്ടറിയിൽ നിന്ന് പിടിച്ചെടുത്തെന്നാണ് ജോയിന്‍റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീണ അറിയിച്ചത്. ഒരു പ്രാദേശിക ബ്രാൻഡിന്‍റെ പേരിലായിരുന്നു ഇവ പായ്ക്ക് ചെയ്തിരുന്നതെന്നും ഇവർ വ്യക്തമാക്കി. മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവയൊക്കെയാണ് ഇവിടെ നിന്നും പ്രധാനമായും തയ്യറാക്കിയിരുന്നത്. ഇതിൽ കലർത്താനായി സൂക്ഷിച്ചിരുന്ന കഴുതച്ചാണകം, ഉണക്കപ്പുല്ല്, ഭക്ഷ്യയോഗ്യമല്ലാത്ത നിറങ്ങള്‍, ആസിഡ് എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തെന്നും മീണ വ്യക്തമാക്കി.
advertisement
ഇവിടെ നിന്നും പിടിച്ചെടുത്ത ഉത്പ്പന്നങ്ങളുടെ ഇരുപത്തിയേഴോളം സാമ്പിളുകള്‍ വിദഗ്ധപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്, ലാബ് റിപ്പോർട്ട് വന്നശേഷം ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം എഫ്ഐആർ രജിസ്റ്റര്‍ ചെയ്യുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്. സംഭവത്തിൽ ഫാക്ടറി ഉടമയായ അനൂപ് വർഷ്ണെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി എന്ന യുവജനസംഘടനയുടെ 'മണ്ഡൽ സഹ് പ്രഭാരി'യാണ് അനൂപ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
advertisement
ഫാക്ടറി നടത്തിപ്പിനുള്ള ലൈസൻസ് ഹാജരാക്കാൻ ഉടമയ്ക്ക് കഴിഞ്ഞിട്ടില്ല.അതുപോലെ തന്നെ ഉത്പ്പന്നങ്ങളുടെയും. ഇവിടെ നിർമ്മിക്കപ്പെട്ടിരുന്ന മായം ചേർത്ത വസ്തുക്കൾ നഗരത്തിന്‍റെ മറ്റുഭാഗങ്ങളിൽ വിതരണം ചെയ്തിരുന്നോയെന്ന കാര്യവും പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 17, 2020 8:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കഴുതച്ചാണകം ഉപയോഗിച്ച് മുളകുപൊടിയും മല്ലിപ്പൊടിയും; യുപിയിൽ വ്യാജ സുഗന്ധവ്യഞ്ജന ഫാക്ടറി പൂട്ടിച്ച് പൊലീസ്