ലക്നൗ: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധു കാമുകനൊപ്പം ഒളിച്ചോടി. യുപിയിലെ ഫിറോസാബാദിലാണ് സംഭവം. റിപ്പോർട്ടുകൾ അനുസരിച്ച് നവംബർ 25നായിരുന്നു യുവതിയുടെ വിവാഹം. എല്ലാവിധ ആഘോഷങ്ങളോടെയും വിവാഹച്ചടങ്ങ് പൂർത്തിയാക്കി യുവതി ഭർത്താവിന്‍റെ വീട്ടിലേക്ക് ഗൃഹപ്രവേശം നടത്തുകയും ചെയ്തു.
നവംബർ 28നാണ് കാമുകനായ യുവാവ് തന്‍റെ പ്രണയിനിയെ തേടി ഇവരുടെ ഭർത്താവിന്‍റെ വീട്ടിലെത്തിയത്. യുവതിയുടെ സഹോദരൻ ആണെന്ന് പരിചയപ്പെടുത്തിയായിരുന്നു കടന്നുവരവ്. പുതിയതായി വിവാഹം നടന്ന വീടായതിനാൽ ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ തിരക്കിലായിരുന്നു വീട്ടുകാർ. ഇതിനിടെ യുവതി കാമുകനൊപ്പം കടന്നു കളയുകയായിരുന്നു.വിവാഹത്തിന് ലഭിച്ച മുഴുവൻ സ്വർണ്ണാഭരണങ്ങളും എടുത്തുകൊണ്ടായിരുന്നു ഒളിച്ചോട്ടം.
Also Read-എന്തൊരു കൗതുകം! ഉടമസ്ഥ ഗർഭിണിയാണെന്ന് അറിഞ്ഞ വളർത്തുനായയുടെ അതിശയപ്പെടുത്തുന്ന ഭാവം
നവവധുവിനെയും 'സഹോദരനെയും'വീട്ടിൽ നിന്നും കാണാതെ ആയതോടെയാണ് ഭർത്താവിനും വീട്ടുകാർക്കും പന്തികേട് മണത്തത്. എല്ലാവരും ചേർന്ന് ഇവർക്കായി തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇവർ യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചു. അവരുടെ ഭാഗത്തു നിന്നും തെരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.
പിന്നാലെ യുവതിയുടെ ഭർത്താവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുവതിയുടെ അമ്മയും പരാതി നൽകിയിട്ടുണ്ട്. എത്രയും വേഗം ഇരുവരെയും കണ്ടെത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Elopes with minor girl, India, Love, UP