നേരത്തേ വിവാഹിതനായ ഇരുപത്തിയഞ്ചുകാരനും പെൺകുട്ടിയും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നായിരുന്നു വാദം. പെൺകുട്ടിക്ക് പ്രായപൂർത്തായായാൽ വിവാഹം കഴിക്കാൻ തയ്യാറാണെന്നും യുവാവ് കോടതിയെ അറിയിച്ചു. പെൺകുട്ടിക്ക് പതിനെട്ടു വയസ്സായാൽ വിവാഹം കഴിക്കുമെന്നാണ് യുവാവ് അറിയിച്ചിരിക്കുന്നത്.
മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മയാണ് യുവാവിനെതിരെ കേസ് നൽകിയത്. മകളെ വിവാഹം കഴിക്കാൻ യുവാവ് തയ്യാറാണെങ്കിൽ യുവാവിന് ജാമ്യം ലഭിക്കുന്നതിൽ എതിർപ്പില്ലെന്ന് പെൺകുട്ടിയുടെ അമ്മയും വ്യക്തമാക്കി. യുവാവ് മകളെ വിവാഹം കഴിക്കണമെന്നായിരുന്നു അമ്മയുടെ ആവശ്യം. ഗർഭിണിയായ പെൺകുട്ടി അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു.
advertisement
നേരത്തേ യുവാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അതേമസയം, യുവാവിന്റെ ജാമ്യാപേക്ഷയെ പൊലീസ് എതിർത്തു. പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഇയാളുടെ ആദ്യ ഭാര്യയുടെ സമ്മതമുണ്ടെന്നതിന് തെളിവില്ലെന്നായിരുന്നു പൊലീസിന്റെ വാദം.
You may also like:ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്: കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
പരിണതഫലങ്ങൾ മനസിലാക്കാൻ കഴിയാത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ ബന്ധത്തിലേക്ക് വലിച്ചിഴച്ചതായും ഇപ്പോൾ അവളെ വിവാഹം കഴിക്കാൻ വാഗ്ദാനം ചെയ്തുകൊണ്ട് സാഹചര്യം അനാവശ്യമായി പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണെന്നും പോലീസ് ആരോപിച്ചു.
You may also like:തിരക്കുപിടിച്ച റോഡിൽ ലാൻഡ് ക്രൂയിസർ ഓടിച്ച് അഞ്ചു വയസ്സുകാരൻ; വീഡിയോ വൈറൽ
എന്നാൽ യുവാവിന്റെ സമുദായത്തിൽ ഒന്നിൽ കൂടുതൽ തവണ വിവാഹം കഴിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. പ്രതി പെൺകുട്ടിയുടെ പിതാവിന്റെ പരിചയക്കാരനാണെന്നും പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം രഹസ്യമാക്കി വച്ചെന്നുമായിരുന്നു കേസ്.
ഗർഭിണിയാണെന്ന കാര്യം പെൺകുട്ടി യുവാവിനെ അറിയിച്ചെങ്കിലും പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്നും കേസിൽ ആരോപണം ഉണ്ട്. മകളുടെ ശാരീരിക മാറ്റത്തിൽ സംശയം തോന്നിയ അമ്മയാണ് പരിശോധനയ്ക്ക് മുൻകൈ എടുത്തത്.
തുടർന്ന് യുവാവിനെ കുറിച്ച് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. ഇതോടെ അമ്മ യുവാവിനെതിരെ പൊലീസിൽ പരാതി നൽകി. ഒക്ടോബർ ഇരുപത്തിമൂന്നിനാണ് യുവാവ് കേസിൽ അറസ്റ്റിലാകുന്നത്.
പ്രായപൂർത്തിയായാൽ യുവാവിനെ വിവാഹം കഴിക്കാൻ പെൺകുട്ടിക്ക് താത്പര്യമുണ്ടെന്നും വിവാഹത്തിന് യുവാവിനും എതിർപ്പില്ലെന്നും ഇരു ഭാഗങ്ങളിലേയും വാദം കേട്ടതിനു ശേഷം കോടതി ചൂണ്ടിക്കാട്ടി. രണ്ടുപേരും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും യുവാവിനെ ജയിലിൽ ആക്കുന്നതിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.