ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്: കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

Last Updated:

ഇത് മൂന്നാം തവണയാണ് കേസിൽ ഫാറൂഖിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.

ഇൻഡോർ: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി തള്ളി. സാഹോദര്യവും ഐക്യവും വളർത്തേണ്ടത് ഓരോ പൗരന്റേയും ഭരണഘടനാപരമായ കടമയാണെന്ന് പറഞ്ഞാണ് ഫാറൂഖിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരിക്കുന്നത്.
ഫാറൂഖി കുറ്റം ചെയ്തില്ലെന്നതിന് തെളിവുകളൊന്നുമില്ലെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതി വ്യക്തമാക്കി. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ താൻ പരാമർശിച്ചിട്ടില്ലെന്ന മുനവ്വർ ഫാറൂഖിയുടെ വാദവും തള്ളിയിരുന്നു.
ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറൂഖ് ഉൾപ്പടെ അഞ്ച് പേരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 2 നായിരുന്നു മധ്യപ്രദേശിലെ ബിജെപി എംഎൽഎ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ ഗൗർ നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്തത്.
advertisement
ജനുവരി ഒന്നിന് ഇൻഡോറിലെ 56 ദുകാൻ മേഖലയിലെ കഫേയിൽ വച്ചു നടന്ന ചടങ്ങിലാണ് ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറുഖി ഹിന്ദു ദൈവങ്ങൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെ മോശം പരമാർശം നടത്തിയതെന്നാണ് ആരോപണം.
You may also like:മലയാളി യുവതിക്ക് വിദേശത്ത് ക്രൂരപീഡനം; ഭർത്താവ് രാസവസ്തു കുടിപ്പിച്ചു; സംസാരശേഷി നഷ്ടപ്പെട്ടു
അതേസമയം, ഫാറൂഖി മതവികാരം വ്രണപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളൊന്നുമില്ലെന്ന് ഇൻഡോർ ടൗൺ ഇൻസ്പെക്ടർ കമലേഷ് ശർമ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. പരിപാടിയുടെ സംഘാടകനെന്ന നിലയിലാണ് ഫാറൂഖിയെ അറസ്റ്റ് ചെയ്തത്.
advertisement
You may also like:കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയിൽ നടൻ ധർമജനും? പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്ന് താരം
ഇത് മൂന്നാം തവണയാണ് കേസിൽ ഫാറൂഖിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. നേരത്തേ രണ്ട് തവണ കീഴ്ക്കോടതികൾ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഫാറൂഖിക്ക് പുറമേ, എഡ് വിൻ ആന്റണി, പ്രഖാർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ് എന്നിവരെയാണ് സെക്ഷൻ 295 എ, 298, 269, 188, 34 എ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്.
advertisement
ഫാറൂഖിക്ക് പിന്തുണയുമായി പ്രമുഖ സ്റ്റാൻഡ് അപ് കൊമേഡിയൻമാരായ വീർ ദാസ്, വരുൺ ഗ്രോവർ, കനീസ് സുർഖ, അഗ്രിമ ജോഷ്വ, രാഹുൽ സുബ്രഹ്മണ്യൻ, രോഹൻ ജോഷി, എന്നിവർ രംഗത്തെത്തിയിരുന്നു.
ഹിന്ദു ദൈവങ്ങൾക്കെതിരെ ഫാറൂഖി നിരന്തരം അധിക്ഷേപം നടത്തുന്നു എന്നായിരുന്നു പരാതി. ഫാറൂഖിയുടെ പരിപാടിയെ കുറിച്ച് അറിഞ്ഞ് താനും ടിക്കറ്റ് എടുത്തിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ അദ്ദേഹം ഹിന്ദു ദൈവങ്ങളേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അധിക്ഷേപിച്ചു. എന്നായിരുന്നു ഫാറൂഖിയുടെ അറസ്റ്റിന് ശേഷം ഗൗർ പ്രതികരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്: കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement