തലശ്ശേരി ഡിവൈ.എസ്.പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് കഴിഞ്ഞ ഏപ്രിൽ 15ന് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. അന്നു തന്നെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
BEST PERFORMING STORIES:''കമല ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം ഉണ്ടെന്നു വരെ ആക്ഷേപമുണ്ടായി'; സ്പ്രിങ്ക്ളർ ആരോപണം തള്ളി മുഖ്യമന്ത്രി [NEWS]ചുമട്ടുതൊഴിലാളിക്കും ആരോഗ്യ പ്രവർത്തകനും കോവിഡ്; കോട്ടയത്ത് മാർക്കറ്റ് അടച്ചു [NEWS]കോവിഡ് 19 | സംസ്ഥാനത്തെ 4 ജില്ലകൾ റെഡ് സോണില്‍; പത്തെണ്ണം ഓറഞ്ച് സോണില്‍ [NEWS]
advertisement
കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ കെ പത്മരാജന്‍ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ മാർച്ച് 18ന് പെൺകുട്ടി മട്ടന്നൂർ മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയിരുന്നു.
പാനൂര്‍ മുന്‍ സി ഐ ഉള്‍പ്പെടെയുള്ളവര്‍ പെണ്‍കുട്ടിയെ നിരന്തരം ചോദ്യംചെയ്ത് മാനസികമായി തളര്‍ത്താനും ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. ജനകീയ പ്രതിഷേധത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.