കോവിഡ് 19 | സംസ്ഥാനത്തെ 4 ജില്ലകൾ റെഡ് സോണില്‍; പത്തെണ്ണം ഓറഞ്ച് സോണില്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ ഗ്രീൻ സോണിലായിരുന്ന കോട്ടയം, ഇടുക്കി ജില്ലകളെ ഓറഞ്ച് സോണിലേക്ക് മാറ്റി.
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാലു ജില്ലകളെ റെഡ് സോണിലും പത്തെണ്ണത്തെ ഓറഞ്ച് സോണിലും ഉൾപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണിലുള്ളത്. ബാക്ക് പത്തു ജില്ലകൾ ഓറഞ്ചിലും. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
BEST PERFORMING STORIES:'സർക്കാരിന് പാർട്ടിയുടെ പിന്തുണ; സ്പ്രിങ്ക്ളർ ഇടപാട് പിന്നീട് പരിശോധിക്കും': കോടിയേരി [NEWS]നിയന്ത്രണങ്ങൾ ലംഘിച്ച് അധ്യാപിക സർക്കാർ വാഹനത്തിൽ അതിർത്തി കടന്ന് ഡൽഹിയിലേക്ക്; സഹായിച്ചത് ഉന്നത ഉദ്യോഗസ്ഥർ [NEWS]Coronavirus LIVE Updates: സംസ്ഥാനത്ത് ഇന്ന് പത്തു പേർക്ക് കോവിഡ്; എട്ടു പേരുടെ ഫലം നെഗറ്റീവ് [NEWS]
റെഡ്സോണുകളിൽ നിലവിലെ നിന്ത്രണങ്ങൾ തുടരും. പോസിറ്റീവായ കേസുകൾ ഇല്ലാതിരുന്ന കോട്ടയം, ഇടുക്കി ജില്ലകൾ നേരത്തെ ഗ്രീൻ സോണിലായിരുന്നു. എന്നാൽ കോട്ടയത്തും ഇടുക്കിയിലും പുതിയ കേസുകൾ വന്ന സാഹചര്യത്തിൽ അവയെ ഓറഞ്ച് സോണിലേക്ക് മാറ്റിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
ഹോട്ട് സ്പോട്ടുകളായ പഞ്ചായത്തുകൾ സീൽ ചെയ്യും. എന്നാൽ മുൻസിപ്പൽ അതിർത്തികൾക്കുള്ളിൽ ഇത്തരം കേസുകൾ വന്നാൽ വാർഡുകൾ പൂർണമായും സീൽ ചെയ്യും. കോർപ്പറേഷനുകളാകുമ്പോൾ ഡിവിഷനുകളാണ് ഹോട്ട്സ്പോട്ടിന് അടിസ്ഥാനമാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂരിൽ 2,592 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. കാസർകോട് 30126, കോഴിക്കോട്-2770, മലപ്പുറത്ത്-2465 എന്നിങ്ങനെയാണ് നിരീക്ഷണത്തിൽ ഉള്ളവരുടെ കണക്കുകളെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Location :
First Published :
April 23, 2020 7:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് 19 | സംസ്ഥാനത്തെ 4 ജില്ലകൾ റെഡ് സോണില്‍; പത്തെണ്ണം ഓറഞ്ച് സോണില്‍