TRENDING:

Popular Scam| പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതിയുടെ കൊച്ചിയിലെ ആഡംബര വില്ല ജപ്തിചെയ്തു

Last Updated:

രണ്ടര കോടി രൂപ വിലമതിപ്പു വരുന്ന ആഡംബര വില്ലയാണ് ജപ്ത് ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഡയറക്ടറും മുഖ്യ പ്രതിയായ തോമസ് ഡാനിയേലിന്റെ ഭാര്യയും ആയ പ്രഭ തോമസിന്റെ പേരില്‍ ഉള്ള കൊച്ചിയിലെ ആഡംബര വില്ല ജപ്തിചെയ്തു. ഏകദേശം രണ്ടര കോടി രൂപ വിലമതിപ്പു വരുന്ന ആഡംബര വില്ലയാണ് ജപ്ത് ചെയ്തത്.
advertisement

ആഡംബര വില്ല കൈമാറ്റം ചെയ്യുന്നത് തടഞ്ഞുകൊണ്ട് തൃശൂര്‍ ജില്ലാ കോണ്‍സ്യൂമര്‍ കമ്മിഷനാണ് ഉത്തരവിട്ടത്. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിന് ഇരയായ ഇരിങ്ങാലക്കുട സ്വദേശി എം.ഡി ലാസര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി.

പോപ്പുലര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിഷേപം സ്വീകരിക്കാന്‍ അധികാരം ഉള്ള സ്ഥാപനം ആണ് എന്ന് തെറ്റിദ്ധരിപ്പിച്ചു നിഷേപം സ്വീകരിച്ചതും, കമ്പനിയുടെ എന്നപേരില്‍ ഡെപ്പോസിറ്റ് രസീത് നല്‍കിയതും, തുടര്‍ന്ന് വാഗ്ദാനം ചെയ്ത പലിശയോ മുതലോ തരാതെ കബളിപ്പിച്ചതും അന്യായമായ വ്യാപാര പ്രവൃത്തി ആണ് എന്ന ഹര്‍ജിക്കാരന്റെ വാദം പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്.

advertisement

സാമ്പത്തിക നിക്ഷേപം, ഭൂമിയിടപാട് സംബന്ധിച്ച ഫയലുകൾ എന്നിവ അന്വേഷണ സംഘം എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണവും ഭൂമിയും ഉള്‍പ്പെടെ ഉടമകളുടെ ആസ്തി കോടികൾ വരുമെന്നാണ് വിലയിരുത്തൽ. ആന്ധ്രാ, കർണ്ണാടക, കേരളം എന്നിവിടങ്ങളിൽ ഭൂമി വാങ്ങിയിനത്തിലും ഫ്ലാറ്റുകൾ സ്വന്തമാക്കിയതിലും തട്ടിപ്പ് നടത്തിയ പണം പ്രതികൾ വിനിയോഗിച്ചതായി കണ്ടെത്തിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിക്ഷേപകരുടെ സ്വര്‍ണം ഉപയോഗിച്ച് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് 70 കോടിയോളം രൂപ ഉടമകള്‍ വായ്പ എടുത്തിരിരുന്നതായും തിരുവനന്തപുരത്തും പൂനയിലും സ്വന്തമായി ഉണ്ടായിരുന്ന ഫ്ലാറ്റുകൾ കുറഞ്ഞ വിലയ്ക്ക് മറ്റൊരാള്‍ക്ക് കൈമാറിയതും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഉടമകളുടെ പത്ത് വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Popular Scam| പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതിയുടെ കൊച്ചിയിലെ ആഡംബര വില്ല ജപ്തിചെയ്തു
Open in App
Home
Video
Impact Shorts
Web Stories