advertisement

POPULAR| പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു

Last Updated:

നിക്ഷേപകരുടെ സ്വര്‍ണം ഉപയോഗിച്ച് ബാങ്കുകളില്‍ നിന്ന് 70 കോടിയോളം രൂപ ഉടമകള്‍ വായ്പ എടുത്തിരിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണം ഊര്‍ജിതമായി മുന്നോട്ടു പോകുന്നതിനിടെയാണ് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചത്. പൊലീസ് ഇതുവരെ ശേഖരിച്ച അന്വേഷണ രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് കൈമാറി.
സാമ്പത്തിക നിക്ഷേപം, ഭൂമിയിടപാട് സംബന്ധിച്ച ഫയലുകൾ എന്നിവ അന്വേഷണ സംഘം എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണവും ഭൂമിയും ഉള്‍പ്പെടെ ഉടമകളുടെ ആസ്തി കോടികൾ വരുമെന്നാണ് വിലയിരുത്തൽ. ആന്ധ്രാ, കർണ്ണാടക, കേരളം എന്നിവിടങ്ങളിൽ ഭൂമി വാങ്ങിയിനത്തിലും ഫ്ലാറ്റുകൾ സ്വന്തമാക്കിയതിലും തട്ടിപ്പ് നടത്തിയ പണം പ്രതികൾ വിനിയോഗിച്ചു.
നിക്ഷേപകരുടെ സ്വര്‍ണം ഉപയോഗിച്ച് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് 70 കോടിയോളം രൂപ ഉടമകള്‍ വായ്പ എടുത്തിരിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. തിരുവനന്തപുരത്തും പൂനയിലും സ്വന്തമായി ഉണ്ടായിരുന്ന ഫ്ലാറ്റുകൾ കുറഞ്ഞ വിലയ്ക്ക് മറ്റൊരാള്‍ക്ക് കൈമാറിയതും കണ്ടെത്തി. ഉടമകളുടെ പത്ത് വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.
advertisement
തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഉടമകളുടെ നിലവിലെ ആസ്തി 125 കോടിയെന്ന് പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
POPULAR| പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു
Next Article
advertisement
താരനിബിഡം ട്വന്റി 20; നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്മിപ്രിയയും സ്ഥാനാർത്ഥികൾ
താരനിബിഡം ട്വന്റി 20; നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്മിപ്രിയയും സ്ഥാനാർത്ഥികൾ
  • എറണാകുളത്ത് 9 മണ്ഡലങ്ങളിൽ ട്വന്റി 20 മത്സരിക്കും, നടിമാർ സ്ഥാനാർത്ഥികളായി എത്തുന്നു

  • വീണാ നായർ, അഞ്ജലി നായർ, ലക്ഷ്മിപ്രിയ എന്നിവർ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കും

  • ചെയർമാൻ സാബു എം ജേക്കബ് പ്രഖ്യാപനത്തിൽ, സിനിമാ താരങ്ങൾ രാഷ്ട്രീയത്തിൽ പുതിയ ചുവടുകൾ വയ്ക്കുന്നു

View All
advertisement