TRENDING:

നവ വധുവിനെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു; ഭർത്താവിന്റേയും പിതാവിന്റേയും മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

Last Updated:

ഭർതൃപിതാവ് ബലമായി തന്റെ ശരീരത്തിൽ ഏതോ മരുന്ന് കുത്തിവെച്ചു. ഇതിന് കൂട്ടുനിന്നത് ഭർത്താവും സഹോദരനുമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നവവധുവിനെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പിതാവിന് രണ്ട് ആൺമക്കൾക്കും മുൻകൂർജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി. ഉത്തർപ്രദേശിലെ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ പതിനാറ് പേർ ആണ് കേസിലെ പ്രതികൾ.
advertisement

നേരത്തേ, കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ ഭർത്താവും അച്ഛനും സഹോദരനും ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ.

പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് സരംഗ് വി കോട്ട് വാൾ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെതാണ് ഉത്തരവ്.

2020 ജൂൺ 6 നാണ് കേസിൽ യുവതിയുടെ ഭർത്താവും പിതാവും സഹോദരനും അറസ്റ്റിലാകുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് യുവതിയുടെ പരാതിയിൽ ഭർതൃവീട്ടുകാർക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

advertisement

You may also like:'എല്ലാവരേയും അലോസരപ്പെടുത്തുന്നതായി അറിയാം, ഇതെന്റെ അവാസന പോസ്റ്റായിരിക്കും'; വീഡിയോയ്ക്ക് പിന്നാലെ ടിക് ടോക് താരം ആത്മഹത്യ ചെയ്തു

2019 ൽ വിവാഹത്തിന് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ട് വരന്റെ വീട്ടുകാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ചെലുത്തിയിരുന്നതായി പരാതിയിൽ പറയുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് ഇരുപത് ലക്ഷത്തോളം രൂപ വിവാഹത്തിന് മുമ്പായി വരന്റെ വീട്ടുകാർക്ക് നൽകി. ഇതിന് ശേഷം 2020 ജുലൈ ആറിനാണ് വിവാഹം നടന്നത്.

advertisement

You may also like:തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറിയുടെ അളവെടുപ്പിച്ചു; മംഗളൂരുവിൽ മലയാളി വിദ്യാർഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

വിവാഹത്തിന് ശേഷം ഭർത്താവ് താനുമായി ശാരീരിക ബന്ധത്തിന് വിസമ്മതിച്ചിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഇതോടെയാണ് ഇയാൾ കഴിവില്ലായ്മയെ തുടർന്ന് ചികിത്സ നടത്തുന്നതായി യുവതി അറിയുന്നത്. വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി പരാതിയിൽ വ്യക്തമാക്കുന്നു.

advertisement

2020 ജനുവരി 22 ന് തന്റെ മുറിയിലേക്ക് ഭർത്താവും പിതാവും സഹോദരനും അന്യായമായി കയറി തന്നെ ഉപദ്രവിച്ചുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. മെഡിക്കൽ പ്രാക്ടീഷണറായ ഭർതൃപിതാവ് ബലമായി തന്റെ ശരീരത്തിൽ ഏതോ മരുന്ന് കുത്തിവെച്ചു. ഇതിന് കൂട്ടുനിന്നത് ഭർത്താവും സഹോദരനുമാണ്. മരുന്ന് കുത്തിവെച്ച് തന്നെ അബോധാവസ്ഥയിലാക്കിയ ശേഷം ഭർതൃപിതാവും സഹോദരനുമടക്കം ബലാത്സംഗം ചെയ്തെന്നാണ് പരാതി.

ഇതിന് പിന്നാലെ യുവതിയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞു വിട്ടു. സ്ത്രീധന തുക നൽകാതെ ഭർതൃവീട്ടിലേക്ക് തിരികേ കൊണ്ടുപോകില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ മുംബൈയിലുള്ള സഹോദരിയുടെ വീട്ടിലെത്തിയ യുവതി താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് വിവരിച്ചതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചത്.

advertisement

2020 ജൂണിലാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കാലതാമസമുണ്ടായി എന്ന കാരണത്താൽ പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വാജ്യമാണെന്ന് വാദിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
നവ വധുവിനെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു; ഭർത്താവിന്റേയും പിതാവിന്റേയും മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി
Open in App
Home
Video
Impact Shorts
Web Stories