'എല്ലാവരേയും അലോസരപ്പെടുത്തുന്നതായി അറിയാം, ഇതെന്റെ അവാസന പോസ്റ്റായിരിക്കും'; വീഡിയോയ്ക്ക് പിന്നാലെ ടിക് ടോക് താരം ആത്മഹത്യ ചെയ്തു
- Published by:Naseeba TC
- news18-malayalam
Last Updated:
പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ടിക് ടോക്കിൽ താരത്തിനുള്ളത്. ഏറെ നാളായി കടുത്ത വിഷാദരോഗത്തിലായിരുന്നുവെന്നാണ് സൂചന
പ്രമുഖ ടിക്ടോക്ക് താരം ദസ്ഹരിയ ക്വിന്റ് നോയെസ് ആത്മഹത്യ ചെയ്ത നിലയിൽ. ഇൻസ്റ്റഗ്രാമിലൂടെ അവസാനമായി പോസ്റ്റ് ചെയ്തതിന് ശേഷമാണ് ആരാധകർക്കിടയിൽ 'ഡീ' എന്നറിയപ്പെടുന്ന പതിനെട്ടുകാരി ആത്മഹത്യ ചെയ്തത്.
ലൂസിയാനയിലെ ബറ്റോൺ റഗ് സ്വദേശിയാണ്. ഇൻസ്റ്റഗ്രാമിൽ പാട്ട് പാടി ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് അവസാനമായി പോസ്റ്റ് ചെയ്തത്. 'ശരി, ഞാൻ എല്ലാവരെയും അലോസരപ്പെടുത്തുന്നുവെന്ന് എനിക്കറിയാം, ഇതാണ് എന്റെ അവസാന പോസ്റ്റ്' എന്ന് കുറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
You may also like:സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു: തുടര്‍ച്ചയായ അഞ്ചാംദിവസവും വില മുകളിലോട്ട്
പിന്നാലെ ഡീയുടെ മരണം മാതാപിതാക്കൾ സ്ഥിരീകരിച്ചു. ഏറെ നാളുകളായി കടുത്ത വിഷാദരോഗത്തിലായിരുന്നു താരം എന്നാണ് റിപ്പോർട്ട്. മകളുടെ മരണത്തിൽ ഞെട്ടൽ വിട്ടുമാറിയിട്ടില്ലെന്ന് ഡീയുടെ പിതാവ് റഹീം അല്ല പറയുന്നു.
advertisement
You may also like:'ഒരച്ഛനെന്ന നിലയിൽ ഏറെ അഭിമാനം'; മകൾ വിസ്മയയുടെ പുസ്തകം പ്രണയ ദിനത്തിൽ പുറത്തിറങ്ങുമെന്ന് മോഹൻലാൽ
"അവൾ സ്വന്തം പ്രശ്നങ്ങളും ആത്മഹത്യാ ചിന്തയെ കുറിച്ചും എന്നോട് പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്". മകളുടെ മരണത്തിന് ശേഷം പിതാവ് പറയുന്നു. മകളില്ലാത്ത വീട്ടിലേക്ക് വരുന്നത് തനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. താൻ വീട്ടിലേക്ക് എത്തുമ്പോൾ അവൾ കാത്തിരിക്കുമായിരുന്നു. അവൾക്ക് ഇത്രയേറെ പ്രശ്നങ്ങളുള്ളതായി അറിയില്ലായിരുന്നു.
advertisement
advertisement
തന്നെ ദൂരെ നിന്ന് കാണുമ്പോൾ തന്നെ അവൾ സന്തോഷത്തിൽ തുള്ളിച്ചാടുന്നത് കാണാമായിരുന്നു. ഇപ്പോൾ മകളെ മാലാഖമാർക്കൊപ്പം യാത്രയയക്കേണ്ടി വന്നിരിക്കുന്നു. അച്ഛൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. റഹീം അല്ല പറയുന്നു.
ടിക് ടോക്കിൽ Bxbygirlldee എന്ന പേരിലാണ് ഡീ അറിയപ്പെട്ടിരുന്നത്. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഡീയ്ക്ക് ഉള്ളത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ബ്യൂട്ടി ഷോപ്പും ഡീ നടത്തിയിരുന്നു. 112,000 പേരാണ് ഇൻസ്റ്റഗ്രാമിൽ ഡീയെ ഫോളോ ചെയ്യുന്നത്.
advertisement
bxbygirldee എന്ന പേരിൽ യൂട്യൂബ് ചാനലിലും സജീവമായിരുന്നു ഡീ. വ്ളോഗുകളും വൈറൽ ചലഞ്ചുകളുമായി യൂട്യൂബിലും സജീവമായിരുന്നു. ഡീയുടെ അപ്രതീക്ഷിതമായ മരണത്തിൽ ആരാധകരും ഞെട്ടലിലാണ്. യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാം പേജിലും ആരാധകർ ആദരാഞ്ജലി അർപ്പിച്ചുകൊണ്ടിരിക്കുകയാണ്.
Disclaimer: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 12, 2021 8:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എല്ലാവരേയും അലോസരപ്പെടുത്തുന്നതായി അറിയാം, ഇതെന്റെ അവാസന പോസ്റ്റായിരിക്കും'; വീഡിയോയ്ക്ക് പിന്നാലെ ടിക് ടോക് താരം ആത്മഹത്യ ചെയ്തു