2004 ല്‍ നടന്ന ഇരട്ട കൊലപാതകത്തിലാണ് 17 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് ചുരുളഴിച്ചത്. കേസില്‍ റിപ്പര്‍ ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഇയാള്‍ നിലവില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണെന്നും ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Also Read- Rape |ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം വയലില്‍ ഉപേക്ഷിച്ചു
ആറ് കൊലക്കേസുകളിലും നിരവധി കവര്‍ച്ച, പിടിച്ചുപറി കേസുകളിലും പ്രതിയാണ് റിപ്പര്‍ ജയാനന്ദന്‍. നേരത്തെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് ഇടപ്പള്ളിയിലെ ഇരട്ടക്കൊലക്കേസിലും ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
advertisement
Also Rea- Murder | റാന്നിയിൽ ഒരാളെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരിക്ക്; പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതം
കേസില്‍ ജയാനന്ദന്‍ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നെങ്കിലും മതിയായ തെളിവുകള്‍ ശേഖരിക്കേണ്ടിയിരുന്നതിനാലാണ് അറസ്റ്റ് വൈകിയത്. ഡിസംബര്‍ 24നാണ് ഇടപ്പള്ളി ഇരട്ടക്കൊലക്കേസില്‍ ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ക്രൈംബ്രാഞ്ച് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി.
Also Read- പോത്തൻകോട് അച്ഛനും മകൾക്കുമെതിരായ ഗുണ്ടാ ആക്രമണം; പ്രതികൾ ഒളിവിൽ കഴിഞ്ഞത് കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ
കേരളത്തെ നടുക്കിയ പുത്തന്‍വേലിക്കര കൊലക്കേസിലും മാള ഇരട്ടക്കൊലക്കേസിലും പ്രതിയാണ് റിപ്പര്‍ ജയാനന്ദന്‍. പുത്തന്‍വേലിക്കര കൊലപാതകത്തില്‍ വധശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രീംകോടതി പിന്നീട് മരണം വരെ തടവായി ശിക്ഷ കുറച്ചു. വടക്കേക്കര ഏലിക്കുട്ടി കൊലക്കേസിലും ജയാനന്ദന് ജീവപര്യന്തം ശിക്ഷ ലഭിച്ചു.
Also Read- Arrest| വീട് വാടകയ്ക്കെടുത്ത് ചാരായവാറ്റ്; തിരുവനന്തപുരത്ത് രണ്ട് പേർ പിടിയിൽ
പ്രായമായവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതാണ് ജയാനന്ദന്റെ രീതി. ഇതിനുശേഷം കവര്‍ച്ചയും നടത്തും. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച സംഭവങ്ങളുമുണ്ടെന്ന് പോലീസ് പറഞ്ഞു. തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ റിപ്പര്‍ ജയാനന്ദന്‍ രണ്ട് തവണ ജയില്‍ ചാടിയിട്ടുമുണ്ട്.
Also Read- Arrest |തിരുവനന്തപുരത്ത് വീട് കയറി ആക്രമിച്ച് 14 യുവാക്കള്‍ പോലീസ് പിടിയില്‍