Murder | റാന്നിയിൽ ഒരാളെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരിക്ക്; പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതം

Last Updated:

മദ്യലഹരിയിലായിരുന്നു ആക്രമമെന്ന് പറയപ്പെടുന്നു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് സംശയിക്കുന്നു

murder
murder
പത്തനംതിട്ട: റാന്നിയിൽ മധ്യവയസ്ക്കനെ കുത്തിക്കൊന്നു (murder). വെച്ചൂച്ചിറ കുരുമ്ബന്‍ മൂഴിയിലാണ് സംഭവം. കന്നാലില്‍ ജോളി ജോണ്‍ (55) എന്നയാളാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടോടെ കുരുമ്ബന്‍ മൂഴി ക്രോസ് വേ സമീപമാണ് സംഭവം ഉണ്ടായത്. ജോളി ജോണിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച വടക്കേ മുറിയില്‍ ബാബുവിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുറയാറ്റ് സാബു (57) എന്നയാള്‍ക്കായി പൊലീസ് (Kerala Police) തിരച്ചില്‍ ഊര്‍ജിതമാക്കി.
മദ്യലഹരിയിലായിരുന്നു ആക്രമമെന്ന് പറയപ്പെടുന്നു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതിക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതി ജില്ല വിട്ടുപോയിട്ടില്ലെന്ന സൂചനയിലാണ് പൊലീസ്. സംഭവത്തിൽ കേസെടുത്ത പൊലീസ് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
മകളുടെ കൂട്ടുകാരികൾക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചു; 52കാരൻ അറസ്റ്റിൽ
കണ്ണൂര്‍: മകളുടെ കൂട്ടുകാരികൾക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച സംഭവത്തിൽ 52കാരൻ അറസ്റ്റിലായി. കണ്ണൂർ കടലായി കുറുവയിലെ കാര്യന്‍കണ്ടി ഹരീഷിനെ(52)യാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് പോക്സോ നിയമപ്രകാരം ഹരീഷിന് എതിരെ പൊലീസ് കേസെടുത്തത്.
advertisement
എല്‍ഐസി ഏജന്റായ പ്രതി മറ്റ് നിരവധി സ്ത്രീകൾക്കും പെൺകുട്ടികൾക്കും അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മറ്റ് നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത്തരം സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയത്. മകളുടെ ഫോണില്‍നിന്നാണ് ഇയാള്‍ കൂട്ടുകാരികളുടെ നമ്പരുകള്‍ ശേഖരിച്ചത്. നഗരത്തിലെ സ്കൂളിലെ പിടിഎ പ്രസിഡന്റായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫോണിൽനിന്ന് കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
advertisement
ട്രാൻസ്ജെൻഡർ സഹോദരൻമാരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
തി​രു​വ​ന​ന്ത​പു​രം: ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​ഹോ​ദ​ര​ന്മാ​രെ ആ​ക്ര​മി​ച്ച സംഭവത്തിൽ ര​ണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീ​കാ​ര്യം ശാ​സ്താം​കോ​ണം അ​നി​ല്‍​കു​മാ​ര്‍, രാ​ജീ​വ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ശ്രീ​കാ​ര്യം പോ​ലീ​സാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചാ​വ​ടി​മു​ക്ക് സ്വ​ദേ​ശി ലൈ​ജു​വി​നും സ​ഹോ​ദ​ര​ന്‍ ആ​ല്‍​ബി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ല്‍​ബി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
സഹോദരി ലൈജുവിനൊപ്പമാണ് ട്രാൻസ്ജെൻഡർ സഹോദരങ്ങളായ ആൽബിനും ദേവനും താമസിക്കുന്നത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി ലൈജുവിനെ മദ്യപിച്ചെത്തിയ അ‍ഞ്ച് പേ‍ർ അസഭ്യം പറയുകയും കൈയേറ്റ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനെയാണ് ട്രാൻസ്ജെൻഡറായ സഹോദരൻ ആൽബിനെ ആക്രമിച്ചത്.
advertisement
മ​ദ്യ​ല​ഹ​രി​യി​ൽ അ​ഞ്ച് അംഗ സംഘം തങ്ങൾക്കുനേരെ ആ​ക്ര​മ​ണം ന​ട​ത്തുകയായിരുന്നുവെന്ന് ആ​ല്‍​ബി​ന്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. സംഭവത്തിൽ പങ്കുള്ള കൂടുതൽ പേർ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | റാന്നിയിൽ ഒരാളെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരിക്ക്; പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതം
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement