Rape |ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം വയലില്‍ ഉപേക്ഷിച്ചു

Last Updated:

പ്രദേശത്തുള്ള കരിമ്പ് പാടത്തുനിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍(Uttar Pradesh) ഏഴ് വയസുകാരിയെ(7 year old girl) തട്ടിക്കൊണ്ടുപോയി ബലാത്സംഗം(rape) ചെയ്ത് കൊലപ്പെടുത്തി. ക്രൂരകൃത്യത്തിന് ശേഷം മൃതദേഹം വയലില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം നടന്നിരിക്കുന്നത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് നാല് ദിവസം മുമ്പാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശത്തുള്ള കരിമ്പ് പാടത്തുനിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് പറയുന്നത്.
വയലില്‍ നിന്ന് അഴുകിയ നിലയിലുള്ള മൃതദേഹം കര്‍ഷകരാണ് കണ്ടെത്തിയത്. ഡിസംബര്‍ 22ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷവും ആരെയും കണ്ടെത്താനായില്ല. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയ കരിമ്പുപാടം.
advertisement
പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു. മൂന്നു കുട്ടികളില്‍ ഇളയവളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. പച്ചക്കറി വ്യാപാരിയായ പിതാവ് ഗ്രാമം മുഴുവന്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Arrest | മകളുടെ കൂട്ടുകാരികൾക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചു; 52കാരൻ അറസ്റ്റിൽ
കണ്ണൂര്‍: മകളുടെ കൂട്ടുകാരികൾക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച സംഭവത്തിൽ 52കാരൻ അറസ്റ്റിലായി. കണ്ണൂർ കടലായി കുറുവയിലെ കാര്യന്‍കണ്ടി ഹരീഷിനെ(52)യാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് പോക്സോ നിയമപ്രകാരം ഹരീഷിന് എതിരെ പൊലീസ് കേസെടുത്തത്.
advertisement
എല്‍ഐസി ഏജന്റായ പ്രതി മറ്റ് നിരവധി സ്ത്രീകൾക്കും പെൺകുട്ടികൾക്കും അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മറ്റ് നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത്തരം സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയത്. മകളുടെ ഫോണില്‍നിന്നാണ് ഇയാള്‍ കൂട്ടുകാരികളുടെ നമ്പരുകള്‍ ശേഖരിച്ചത്. നഗരത്തിലെ സ്കൂളിലെ പിടിഎ പ്രസിഡന്റായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫോണിൽനിന്ന് കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
advertisement
അയൽവാസിയെ കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും
ആ​ല​പ്പു​ഴ: അയൽവാസിയെ കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കേടതി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​നെ​ട്ടാം വാ​ര്‍​ഡി​ല്‍ തോ​പ്പി​ല്‍ സു​ധീ​റി​നെ(46)യാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജീവപര്യന്തം കൂടാതെ രണ്ടു വർഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചിട്ടുണ്ട്. ര​ണ്ട് ല​ക്ഷം രൂ​പ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ട് വ​ര്‍ഷം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ശി​ക്ഷ ഒ​ന്നി​ച്ച്‌ അ​നു​ഭ​വി​ച്ചാ​ല്‍ മ​തി.
advertisement
2012 ആ​ഗ​സ്​​റ്റ്​ 24 നാ​ണ്​ കേസിനാസ്പദമായ സം​ഭ​വം ഉണ്ടായത്. വ​ഴി​ത്തര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​യാ​യ യു​വാ​വി​നെ സുധീർ കുത്തിക്കൊലപ്പെടുത്തിയത്. അമ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 18-ാം വാ​ര്‍​ഡി​ല്‍ വൃ​ക്ഷ​വി​ലാ​സം തോ​പ്പി​ല്‍ അ​ന്‍​ഷാ​ദി​നെ ( 27 )യാണ് സുധീർ കൊലപ്പെടുത്തിയത്. ജി​ല്ല അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്​​ജി പി.​എ​ന്‍. സീ​തയാണ് ശി​ക്ഷ വിധിച്ച​ത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Rape |ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം വയലില്‍ ഉപേക്ഷിച്ചു
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement