ഡോക്ടർ സനീഷ് രാജ് താമസിച്ച വീട്ടിലാണ് കള്ളൻ കയറിയത്. അലമാരയുടെ പൂട്ട് തകർത്താണ് സ്വർണം കവർന്നത്.
മോഷ്ടാവ് ക്ഷേത്രപരിസരത്ത് കടക്കുന്നത് സി.സി. ടി.വി ദൃശ്യങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. രാത്രി 12 – 5 നും 12- 20 നും ഇടയിലാണ് ക്ഷേത്രത്തിൽ കയറിയത്. ശ്രീകോവിലിനുള്ളിൽ കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകർത്തെങ്കിലും അകത്ത് കടന്നില്ല. നാല് ഭണ്ഡാരവും ഓഫീസ് പൂട്ട് തകർക്കാനും പതിനഞ്ച് മിനുട്ടാണെടുത്തത്.
advertisement
ഇവിടെ നിന്നും എടുത്ത പണം ഡോക്ടർ താമസിച്ച വീട്ടിൽ വെച്ചാണ് എണ്ണിയതെന്ന് കരുതുന്നു. ഇവിടെ നാണയങ്ങൾ ഉപേക്ഷിച്ച നിലയിൽ കാണുന്നുണ്ട്. കാരാളി ഗോപിനാഥിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. ഡോക്ടർ സനീഷ് രാജ് നാട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഫോറൻസിക്ക് വിദഗ്ദർ പരിശോധിക്കും.
advertisement
Location :
Vadakara,Kozhikode,Kerala
First Published :
July 24, 2023 3:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വടകരയിൽ ക്ഷേത്രത്തിലും സമീപത്തെ വീട്ടിലും കവർച്ച; നാല് ഭണ്ഡാരങ്ങൾ തകർത്തു; വീട്ടിൽ നിന്ന് 13 പവൻ മോഷ്ടിച്ചു