മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും എത്തിയത് കഴിഞ്ഞ ദിവസം; തൃശ്ശൂരിൽ വൃദ്ധ ദമ്പതികളെ ചെറുമകൻ വെട്ടിക്കൊന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്
തൃശൂർ: വടക്കേക്കാട് വൃദ്ധ ദമ്പതികളെ ചെറുമകൻ കൊലപ്പെടുത്തി. പനങ്ങാവിൽ വീട്ടിൽ അബ്ദുള്ള (75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകൻ അക്മൽ എന്ന മുന്നയാണ് കൊലപാതകം നടത്തിയത്. മാനസിക അസ്വാസ്ഥ്യത്തിന് മുൻപ് ചികിത്സ തേടിയ ആളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.
Also Read- ആറ് വർഷം കാത്തിരുന്ന് കിട്ടിയ മകനെ കൊന്ന് അച്ഛനമ്മമാർ പുതിയ വീട്ടിൽ ജീവനൊടുക്കി; ടെക്കി ദമ്പതികളുടെയും മകന്റെയും മരണത്തിനു പിന്നിൽ
തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. അക്മലിന്റെ ഉമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു.
Also Read- പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റത് ആസിഡാക്രമണമെന്ന് വ്യക്തമായി; കുപ്പി കണ്ടെത്തി
ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്. ഗുരുവായൂർ എ സി പി കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
Location :
Thrissur,Kerala
First Published :
July 24, 2023 12:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും എത്തിയത് കഴിഞ്ഞ ദിവസം; തൃശ്ശൂരിൽ വൃദ്ധ ദമ്പതികളെ ചെറുമകൻ വെട്ടിക്കൊന്നു