ആറ് വർഷം കാത്തിരുന്ന് കിട്ടിയ മകനെ കൊന്ന് അച്ഛനമ്മമാർ പുതിയ വീട്ടിൽ ജീവനൊടുക്കി; ടെക്കി ദമ്പതികളുടെയും മകന്റെയും മരണത്തിനു പിന്നിൽ

Last Updated:

20 ദിവസത്തിന് മുൻപാണ് മുരളീധരൻ പുതിയ വീട് നിർമ്മിച്ച ശേഷം കുടുംബത്തോടുകൂടി താമസം മാറിയത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കന്യാകുമാരി ജില്ലയിലെ തക്കലയിൽ ഏഴ് വയസുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. തക്കല ചരൽവിള ശക്തിനഗർ സ്വദേശി മുരളീധരനും (40), ഭാര്യ ഷൈലജയുമാണ് (38) ജീവനൊടുക്കിയത്. മകൻ ജീവയെയാണ് (7) കൊലപ്പെടുത്തിയത്.
ബാംഗ്ലൂരിൽ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന മുരളീധരനും ശൈലജയും 2010ൽ വിവാഹിതരായി. ആറു വർഷങ്ങൾക്ക് ശേഷമാണ് മകൻ ജീവ ജനിക്കുന്നത്. പിന്നീട് നാട്ടിലെ വാടക വീട്ടിൽ താമസിച്ച് മുരളീധരൻ എൽഎൽബി പഠനവും പൂർത്തിയാക്കി. ജീവയ്ക്ക് ബുദ്ധി വളർച്ച കുറവായിരുന്നു. മകന്റെ അസുഖം സുഖപ്പെടുത്താനായി ലക്ഷങ്ങൾ ചിലവാക്കി ചികിത്സ തേടിയെങ്കിലും ഫലം ഉണ്ടായില്ല.
advertisement
20 ദിവസത്തിന് മുൻപാണ് മുരളീധരൻ തക്കലയിൽ പുതിയ വീട് നിർമ്മിച്ച ശേഷം കുടുംബത്തോടുകൂടി താമസം മാറിയത്. ശനിയാഴ്ച വൈകുന്നേരം ഷൈലജയുടെ അച്ഛൻ ഗോപാലൻ പാൽ കൊണ്ട് വന്നപ്പോൾ വീടിന്റെ വാതിൽ പൂട്ടിയ നിലയിൽ കണ്ടു. പാൽ വീടിന്റെ നടയിൽ വച്ച ശേഷം ഗോപാലൻ വീട്ടിൽ പോയി രാത്രി തിരികെ വന്നപ്പോഴും പാലും എടുത്തിട്ടില്ല, വാതിലും തുറന്നിട്ടില്ല. തുടർന്ന് അയൽക്കാരുടെ സഹായത്തോടുകൂടി വാതിൽ തകർത്ത് ഉള്ളിൽ ചെന്ന് നോക്കിയപ്പോൾ ജീവ കട്ടിലിലും, ഒരു മുറിയിൽ മുരളീധരനും മറ്റൊരു മുറിയിൽ ശൈലജയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടു.
advertisement
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തക്കല പൊലീസ് വീട്ടിൽ പരിശോധന നടത്തിയപ്പോൾ മകന് മരുന്ന് നൽകിയ ശേഷം പ്ലാസ്റ്റിക് കൊണ്ട് മുഖം മൂടി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷമാണ് ദമ്പതികൾ തൂങ്ങി മരിച്ചത് എന്നും കണ്ടെത്തി. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനായി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തക്കല പൊലീസ് കേസ് എടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആറ് വർഷം കാത്തിരുന്ന് കിട്ടിയ മകനെ കൊന്ന് അച്ഛനമ്മമാർ പുതിയ വീട്ടിൽ ജീവനൊടുക്കി; ടെക്കി ദമ്പതികളുടെയും മകന്റെയും മരണത്തിനു പിന്നിൽ
Next Article
advertisement
മമ്മൂട്ടിയുടെ കാരുണ്യസ്പർശം; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
മമ്മൂട്ടിയുടെ കാരുണ്യസ്പർശം; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
  • മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ നടത്തി.

  • രാജഗിരി ആശുപത്രിയിൽ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിൽ പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി നടത്തി.

  • സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വാത്സല്യം പദ്ധതി സൗജന്യ ശസ്ത്രക്രിയകൾ നൽകുന്നു.

View All
advertisement