TRENDING:

17കാരനെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; കൗമാരക്കാരായ ഏഴു പേർ അറസ്റ്റിൽ

Last Updated:

പ്രതികളെ ചോദ്യം ചെയ്തതപ്പോൾ തമാശയ്ക്കായാണ് ഇത്തരത്തിൽ ചെയ്തതെന്നായിരുന്നു അവർ മൊഴി നൽകിയതെന്നും പൊലീസ് പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: പതിനേഴുകാരനെ ലൈംഗികമായ പീഡിപ്പിച്ച കൗമാരാക്കാരയ കുട്ടികൾ അറസ്റ്റിൽ. 13നും 15നും ഇടയിൽ പ്രായമായ ഏഴ് പേരെയാണ് ഖട്ട്കോപർ പൊലീസ് കസ്റ്റഡിയിലെടുത്തത്. അയൽവാസിയായ പതിനേഴുകാരനെ ലൈംഗികമായ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഇവർ മൊബൈലിൽ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു.
advertisement

Also Read-കവിളത്ത് സൗന്ദര്യ ചികിത്സ നടത്തിയ യുവതിയെ ചുംബിച്ചു; ഡോക്ടർക്കെതിരെ പരാതി

ഇക്കഴിഞ്ഞ ആഗസ്റ്റ് 30നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലെ കുറച്ച് ജോലികൾക്ക് സഹായിക്കണമെന്നാവശ്യപ്പെട്ട് ഇരയെ പ്രതികളിലൊരാൾ വീട്ടിലേക്ക് വിളിച്ചിരുന്നു. വീട്ടിലെത്തിയ ഉടൻ അകത്ത് നിന്ന് മുറി പൂട്ടിയ ശേഷം എല്ലാവരും കൂടി ചേർന്ന് ആക്രമിക്കുകയായിരുന്നു. ലൈംഗികമായ ഉപദ്രവിച്ച ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

Also Read-'കോവിഡ് നിയന്ത്രണം': ചൈനീസ് പ്രസിഡന്റിനെ 'കോമാളി'യെന്ന് വിളിച്ച കോടീശ്വരന് 18 വർഷം തടവുശിക്ഷ

advertisement

ഉപദ്രവിക്കപ്പെട്ട വിവരം പതിനേഴുകാരൻ പുറത്തു പറഞ്ഞിരുന്നില്ല. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചതോടെ ഇയാളുടെ മൂത്ത സഹോദരൻ വിവരം അറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുടുംബാംഗങ്ങൾ നടന്ന സംഭവങ്ങളെക്കുറിച്ച് അറിഞ്ഞു. പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 19നാണ് പരാതി നൽകിയതെന്നും വൈകാതെ തന്നെ കേസ് രജിസ്റ്റർ ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ ചോദ്യം ചെയ്തതപ്പോൾ തമാശയ്ക്കായാണ് ഇത്തരത്തിൽ ചെയ്തതെന്നായിരുന്നു അവർ മൊഴി നൽകിയതെന്നും പൊലീസ് പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരാതിയുടെയും വീഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രകൃതിവിരുദ്ധ പീഡനം, ഭീഷണി തുടങ്ങിയ കുറ്റങ്ങൾക്ക് പുറമെ പോക്സോ വകുപ്പ് പ്രകാരവും ഐടി ആക്ട് പ്രകാരവും പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഇവരെ റിമാൻഡ് ഹോമിലേക്ക് അയച്ചിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
17കാരനെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; കൗമാരക്കാരായ ഏഴു പേർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories