ദുബായിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. അമേരിക്കകാരിയായ 31കാരിയാണ് ബർദുബായിലെ ഒരു ക്ലിനിക്കിലെ ഡോക്ടർക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായുള്ള ബോട്ടോക്സ് ട്രീറ്റ്മെന്‍റിനെത്തിയ തന്നെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
'എന്‍റെ ബോട്ടോക്സിനു ശേഷം പ്ലാസ്റ്റിക് സർജറിയെ കുറിച്ച് സംസാരിക്കുന്നതിനായി പരിശോധന മുറിയിലേക്ക് പോയിരുന്നു. ട്രീറ്റ്മെന്‍റിനെകുറിച്ചുള്ള ഭയവും അടുത്തിടെ സുഹൃത്തുമായുണ്ടായ അകൽച്ചയുമൊക്കെയായി മാനസികമായി തളർന്ന അവസ്ഥയിലായിരുന്നു. ഇതിനിടെയാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ഡോക്ടര്‍ അദ്ദേഹത്തിന്‍റെ രണ്ട് കയ്യുകളും ഉപയോഗിച്ച് എന്‍റെ കവിളിൽ സ്പർശിച്ചത്. അതിനു ശേഷം രണ്ട് തവണ ചുംബിക്കുകയും ചെയ്തു'. യുവതി പരാതിയിൽ ആരോപിക്കുന്നു.
പിന്നീട് അയാൾ എന്‍റെ ചുണ്ടുകളിലും ചുംബിക്കാൻ ശ്രമിച്ചു പക്ഷെ അപ്പോഴേക്കും മുഖം തിരിച്ച് ആ മുറിയിൽ നിന്നും ഇറങ്ങി. എന്നാൽ ഇതിനിടെ അയാൾ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ആലിംഗനം ചെയ്തു വീണ്ടും ചുംബിക്കുകയും ചെയ്തു' പൊലീസിന് നൽകിയ മൊഴിയിൽ യുവതി വ്യക്തമാക്കി. പിന്നാലെ അവിടെ നിന്നിറങ്ങിയ യുവതി പൊലീസിനെ സമീപിച്ചു. ചോദ്യം ചെയ്യലിൽ 42കാരനായ ഡോക്ടർ കുറ്റം സമ്മതിക്കുകയും ചെയ്തു. ബോട്ടോക്സ് ട്രീറ്റ്മെന്‍റിന് ശേഷം യുവതിയുടെ കവിളിൽ താന്‍ ചുംബിച്ചുവെന്നാണ് ഇയാൾ പറഞ്ഞത്.
സ്ത്രീക്കെതിരായ ലൈംഗിക അതിക്രമക്കുറ്റമാണ് പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്‍റെ വിചാരണ സെപ്റ്റംബർ 29ന് നടക്കും.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.