'കോവിഡ് നിയന്ത്രണം': ചൈനീസ് പ്രസിഡന്റിനെ 'കോമാളി'യെന്ന് വിളിച്ച കോടീശ്വരന് 18 വർഷം തടവുശിക്ഷ

കോടതിവിധി അംഗീകരിക്കാൻ തയ്യാറാണെന്ന് റെൻ പറഞ്ഞതായും കോടതി പറഞ്ഞു. റെന്നിന്റ നിയമവിരുദ്ധമായ സമ്പാദ്യമെല്ലാം തിരിച്ചു പിടിക്കുമെന്നും കോടതി വ്യക്തമാക്കി.

News18 Malayalam | news18
Updated: September 23, 2020, 9:54 AM IST
'കോവിഡ് നിയന്ത്രണം': ചൈനീസ് പ്രസിഡന്റിനെ 'കോമാളി'യെന്ന് വിളിച്ച കോടീശ്വരന് 18 വർഷം തടവുശിക്ഷ
റെൻ ഷികിയംഗ്
  • News18
  • Last Updated: September 23, 2020, 9:54 AM IST
  • Share this:
ബെയ്ജിംഗ്: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയുള്ള വിമർശനത്തിൽ ചൈനീസ് പ്രസിഡന്റിനെ 'കോമാളി'യെന്ന് വിളിച്ച കോടീശ്വരന് 18 വർഷം തടവുശിക്ഷ. ചൈനയിലെ കോടിപതിയായ റെൻ ഷികിയംഗിനാണ് കോടതി തടവുശിക്ഷ വിധിച്ചിരിക്കുന്നത്. അഴിമതി, കൈക്കൂലി, പൊതുപണം കൊള്ളയടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇദ്ദേഹത്തിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്.

കൊറോണവൈറസ് മഹാമാരിയെ നേരിടുന്നതിൽ സർക്കാരിന് സംഭവിച്ച പിഴവുകളെ അദ്ദേഹം ഒരു ലേഖനത്തിൽ വിമർശിച്ചിരുന്നു. ലേഖനം പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ മാർച്ചിൽ റെൻ അപ്രത്യക്ഷനാകുകയും ചെയ്തു. ചൈനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുന്ന റെൻ റിട്ടയർഡ് റിയൽ എസ്റ്റേറ്റ് വ്യവസായിയാണ്. ലേഖനം പ്രസിദ്ധീകരിച്ചതിനു പിന്നാലെ മാർച്ചിൽ അപ്രത്യക്ഷനായ അദ്ദേഹത്തിന് എതിരെ അഴിമതിയുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

You may also like:'യുവതിക്ക് ഫ്ളാറ്റെടുത്ത് നൽകിയതിന് പൊലീസുകാരന് സസ്പെൻഷൻ'; ഐജി അന്വേഷിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ് [NEWS] സഞ്ജു മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, മികച്ച യങ് ബാറ്റ്സ്മാൻ കൂടിയാണ്; തർക്കിക്കാനുണ്ടോ എന്ന് ഗംഭീർ [NEWS] ഏഴ് മാസത്തിനു ശേഷം ഉംറയ്ക്ക് അനുമതിയുമായി സൗദി അറേബ്യ; രാജ്യത്തുളളവർക്ക് ഒക്ടോബർ 4 മുതൽ തീർത്ഥാടനം‍ [NEWS]

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹുവായുവാന്റെ മുൻ ചെയർമാനായ 69കാരനായ റെന്നിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അവരുടെ ആഭ്യന്തര തലത്തിലേക്ക് പരിഗണിച്ചിരുന്നു. അദ്ദേഹത്തിനെതിരെ 620,000 യുഎസ് ഡോളറാണ് കോടതി പിഴയായി ചുമത്തിയത്. ചൊവ്വാഴ്ചയാണ് ബീജിംഗിലെ കോടതി റെന്നിനെ കുറ്റക്കാരനായി കണ്ടെത്തിയത്. പൊതുപണത്തിൽ നിന്ന് പണം തട്ടിയെടുക്കൽ, അഴിമതി, കൈക്കൂലി എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പൊതുപണത്തിൽ നിന്ന് 16.3 മില്യൺ യു.എസ് ഡോളർ തട്ടിയെടുത്തതായും കൈക്കൂലി വാങ്ങിയതായും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.ജഡ്ജിമാർ അദ്ദേഹത്തിന് 18 വർഷം തടവും 620,000 ഡോളർ (4.2 ദശലക്ഷം യുവാൻ) പിഴയും വിധിച്ചു. തന്റെ കുറ്റകൃത്യങ്ങളെല്ലാം റെൻ സ്വമേധയാ ഏറ്റുപറഞ്ഞതായും കോടതി പറഞ്ഞു. കോടതിവിധി അംഗീകരിക്കാൻ തയ്യാറാണെന്ന് റെൻ പറഞ്ഞതായും കോടതി പറഞ്ഞു. റെന്നിന്റ നിയമവിരുദ്ധമായ സമ്പാദ്യമെല്ലാം തിരിച്ചു പിടിക്കുമെന്നും കോടതി വ്യക്തമാക്കി.

പാർട്ടിയും സർക്കാർ ഉദ്യോഗസ്ഥരും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ നൽകുന്നതെന്ന വസ്തുത ഈ മഹാമാരിയുടെ കാലത്ത് വെളിപ്പെട്ടിട്ടുണ്ട്. രാജാവ് അവരുടെ താൽപര്യങ്ങളും പദവികളും സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നത് എന്നിവ ആയിരുന്നു അദ്ദേഹം ലേഖനത്തിൽ നടത്തിയ വിമർശനങ്ങൾ.ആ ലേഖനത്തിൽ ആയിരുന്നു കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ പിഴവ് പറ്റിയ ചൈനീസ് പ്രസിഡന്റിനെ കോമാളിയെന്ന് വിശേഷിപ്പിച്ചത്.
Published by: Joys Joy
First published: September 23, 2020, 9:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading