ഒരു കടയ്ക്കു മുന്നിലായി രണ്ട് പേർ ഉറങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. രാത്രി പന്ത്രണ്ട് മണിയോടെ ഇവിടേക്ക് വെളുത്ത ഷർട്ടും നീല ജീൻസും ധരിച്ച ഒരാളെത്തുന്നു. അവിടെ സമീപത്ത് നിന്നും ഒരു വലിയ സിമന്‍റ് കട്ടയെടുത്ത് വലതുവശത്തായി ഉറങ്ങിക്കിടക്കുന്ന ആളുടെ ദേഹത്തേക്ക് ഇട്ടശേഷം ഓടിക്കളയുന്നതും കാണാം. ഇതിനിടെ കട്ട വീണ് തലയ്ക്ക് പരിക്കേറ്റ സ്ത്രീ എഴുന്നേൽക്കാനും സമീപത്തെ ചുവരിൽ ചാരിയിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
12.42ഓടെ തിരികെ വന്ന അക്രമി പരിക്കേറ്റ് ചോരവാർന്ന് അവശനിലയിലായ സ്ത്രീയെ കടന്നു പിടിക്കാൻ ശ്രമിക്കുന്നു. ഇവർ ചെറുത്ത് നിന്നതോടെ അയാൾ വീണ്ടും അവിടെ നിന്നും കടന്നു കളഞ്ഞു. ഇതിനിടെ സ്ത്രീക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ആളും സംഭവസ്ഥലത്തു നിന്നും പോയിരുന്നു. 12.58ഓടെ അക്രമി വീണ്ടും അതേസ്ഥലത്തെത്തി. അപ്പോൾ പരിക്കേറ്റ സ്ത്രീ അവിടെ വീണു കിടക്കുകയായിരുന്നു. നേരത്തെ ആക്രമിക്കാൻ ഉപയോഗിച്ച അതേ സിമന്‍റെ് കട്ട വീണ്ടും അവരുടെ തലയിലേക്ക് എറിഞ്ഞ ശേഷം ഓടിക്കളഞ്ഞ ഇയാൾ മൂന്ന് മിനിറ്റിനു ശേഷം മടങ്ങിയെത്തി. സ്ത്രീ മരിച്ചെന്ന് ഉറപ്പാക്കി മൃതദേഹം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
advertisement
You may also like:11 ദിവസം നീണ്ട പൂജ; പുരോഹിതർക്ക് ദക്ഷിണയായി നൽകിയത് വ്യാജനോട്ടുകൾ: സ്ത്രീ അറസ്റ്റിൽ [NEWS]കഞ്ചാവ് സിഗരറ്റ് ആവശ്യപ്പെട്ട് റിയ ചക്രബർത്തി? വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് സുശാന്തിന്‍റെ സഹോദരി [NEWS] ഇടുക്കി സ്വദേശിനിയായ വിദ്യാർഥി ദക്ഷിണകൊറിയയിലെ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു [NEWS]
ബംഗളൂരു-മംഗളൂരു റോഡിലെ പരമേശ്വരി ക്ഷേത്രത്തിന് സമീപം നടന്ന ഈ ക്രൂരകൃത്യം മുഴുവൻ അരികിലുള്ള കോ ഓപ്പറേറ്റീവ് ബാങ്കിന്‍റെ സിസിറ്റിവിയിലാണ് പതിഞ്ഞത്. നിഷ്ഠൂര കൃത്യം നടത്തി കടന്നു കളഞ്ഞയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ഹസൻ എസ് പി ശ്രീനിവാസ് ഗൗഡ അറിയിച്ചത്.
സംഭവ സ്ഥലത്തുനിന്ന് ശേഖരിച്ച ഫോറൻസിക് തെളിവുകളിൽ നിന്നും എന്തെങ്കിലും തുമ്പു കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സ്ത്രീക്കരികിലായി ഉറങ്ങിക്കിടന്നിരുന്ന ആളെയും ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
നിലവിൽ കൊലപാതകക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യം സ്ത്രീയെ കൊലപ്പെടുത്തി തുടർന്ന് മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയാണുണ്ടായത്. വളരെ സെൻസിറ്റീവായ കേസ് ആയതിനാൽ ഫോറൻസിക് റിപ്പോർട്ട് വന്ന ശേഷം മാത്രമെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാവുകയുള്ളു എന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.