11 ദിവസം നീണ്ട പൂജ; പുരോഹിതർക്ക് ദക്ഷിണയായി നൽകിയത് വ്യാജനോട്ടുകൾ: സ്ത്രീ അറസ്റ്റിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ബാഗിന്‍റെ മുകൾ ഭാഗത്ത് മാത്രമായിരുന്നു യഥാർത്ഥ നോട്ടുകൾ ഉണ്ടായിരുന്നുത്. ബാക്കിയുള്ളത് മുഴുവൻ കള്ളനോട്ടായിരുന്നു. 2000, 500, 100 രൂപ നോട്ടുകളായി ഏകദേശം 5.53ലക്ഷം രൂപയുടെ വ്യാജ നോട്ടുകളാണ് പുരോഹിതർക്ക് നൽകിയത്.
ലക്നൗ: പതിനൊന്ന് ദിവസം നീണ്ട പൂജാ ചടങ്ങുകൾ നടത്തിയ ശേഷം പുരോഹിതർക്ക് വ്യാജനോട്ടുകൾ നൽകി കബളിപ്പിച്ച സ്ത്രീ അറസ്റ്റിൽ. യുപി സീതാപുരിലെ മാണിക്പുർ സ്വദേശിനിയായ ഗീത പതക് ആണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഗീതയുടെ വീട്ടിൽ ഇക്കഴിഞ്ഞ ആഴ്ചയാണ് പതിനൊന്ന് ദിവസം നീണ്ട പ്രത്യേക പൂജ നടന്നത്. നാൽപ്പത് പുരോഹിതന്മാരായിരുന്നു ചടങ്ങുകളിൽ പങ്കെടുത്തത്. ദക്ഷിണ ഉൾപ്പെടെ പൂജയ്ക്കുള്ള എല്ലാ ഒരുക്കങ്ങൾക്കുമായി ഒൻപത് ലക്ഷം രൂപയായിരുന്നു ഗീത വാഗ്ദാനം ചെയ്തതെന്നാണ് പുരോഹിതർ പറയുന്നത്.
പൂജയ്ക്കു ശേഷം പണം അടങ്ങിയ ബാഗ് ഇവർക്ക് കൈമാറുകയും ചെയ്തു. എന്നാൽ ഇതിനു ശേഷമാണ് തട്ടിപ്പ് മനസിലായത്. ബാഗിന്‍റെ മുകൾ ഭാഗത്ത് മാത്രമായിരുന്നു യഥാർത്ഥ നോട്ടുകൾ ഉണ്ടായിരുന്നുത്. ബാക്കിയുള്ളത് മുഴുവൻ കള്ളനോട്ടായിരുന്നു. 2000, 500, 100 രൂപ നോട്ടുകളായി ഏകദേശം 5.53ലക്ഷം രൂപയുടെ വ്യാജ നോട്ടുകളാണ് പുരോഹിതർക്ക് നൽകിയത്. വഞ്ചിക്കപ്പെട്ടു എന്ന് മനസിലായതോടെ ഇവർ ഗീതയ്ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പിനും വിശ്വാസ വഞ്ചനയ്ക്കുമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
advertisement
You may also like:പാലത്തായി പീഡനം: പോക്സോ കേസ് ഒഴിവാക്കിയത് എജിയുടെ നിർദേശപ്രകാരമെന്ന് റിപ്പോർട്ട്; സർക്കാരിനെതിരെ പി.കെ.ഫിറോസ് [NEWS]Gold Smuggling Case| അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ ചുമതലകളില്‍നിന്ന് ഒഴിഞ്ഞു [NEWS] ഇടുക്കി സ്വദേശിനിയായ വിദ്യാർഥി ദക്ഷിണകൊറിയയിലെ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു [NEWS]
പൂജകൾക്ക് നേതൃത്വം നൽകിയ ദിലീപ് കുമാര്‍ എന്ന പുരോഹിതനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 'ഒൻപത് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് പ്രത്യേക പൂജകൾക്കായി ഗീത തങ്ങളെ വിളിച്ചു വരുത്തിയത്. താനുൾപ്പെടെ നാൽപ്പത് പേരാണ് പൂജയ്ക്കെത്തിയത്. ചടങ്ങുകളൊക്കെ പൂർത്തിയായ ശേഷം പണം അടങ്ങിയ ബാഗ് കൈമാറുകയും ചെയ്തു. പക്ഷെ പിന്നീട് ഇത് പരിശോധിച്ചപ്പോഴാണ് ബാഗിന്‍റെ മുകൾ നിരയിലുണ്ടായിരുന്ന പണം മാത്രമാണ് യഥാർഥം എന്നു മനസിലായത്. ബാക്കി മുഴുവൻ വ്യാജ നോട്ടുകളായിരുന്നു...' ദിലീപ് പറയുന്നു.
advertisement
സ്ത്രീ അറസ്റ്റിലായെന്നും ചോദ്യം ചെയ്തു വരികയാണെന്നുമാണ് ലക്നൗ റേഞ്ച് ഐജി ലക്ഷ്മി സിംഗ് അറിയിച്ചത്. മനോരഞ്ജൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലുള്ള ഇരുനൂറോളം കെട്ട് വ്യാജനോട്ടുകൾ ഇവരുടെ വാഹനത്തിൽ നിന്ന് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. എന്നാൽ ഗീത അറസ്റ്റിലായതിന് പിന്നാലെ ഇവർക്കെതിരെ ഗ്രാമവാസികൾ രംഗത്തെത്തിയിട്ടുണ്ട്. പൂജയുടെ പേരിൽ തട്ടിപ്പ് നടത്തുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണെന്നാണ് ഗ്രാമവാസികൾ പറയുന്നത്.
ഗ്രാമത്തിലെ ഒരു സ്ഥലത്ത് നിധിയുണ്ടെന്നും പ്രത്യേക പൂജകൾ നടത്തി ആ സ്ഥലം കണ്ടെത്തി നിധി പുറത്തെടുക്കാൻ സഹായിക്കണം എന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ്. നിധിയുടെ ഒരു പങ്ക് വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം വാങ്ങിയ ശേഷം കടന്നു കളയലാണ് രീതിയെന്നും ഗ്രാമവാസികൾ വ്യക്തമാക്കുന്നു.
Location :
First Published :
August 29, 2020 9:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
11 ദിവസം നീണ്ട പൂജ; പുരോഹിതർക്ക് ദക്ഷിണയായി നൽകിയത് വ്യാജനോട്ടുകൾ: സ്ത്രീ അറസ്റ്റിൽ