TRENDING:

അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യാൻ മകൻ അച്ഛന്റെ ഫോൺ ഉപയോഗിച്ചു; അച്ഛൻ അറിഞ്ഞത് പൊലീസ് റെയ്ഡിനെത്തിയപ്പോൾ

Last Updated:

അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് രണ്ടുപേരെ തേടിയാണ് തൃക്കുന്നപ്പുഴ പൊലീസ് ഞായറാഴ്ച പുലര്‍ച്ചേ ഒരു വീട്ടിലെത്തിയത്. അപ്പോഴാണ് ഫോണിന്റെ ഉടമകൾ അച്ഛനും മകനുമാണെന്ന് അറിയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരെ തേടി റെയ്ഡിന് ഇറങ്ങിയ പൊലീസ് പിടികൂടിയത് അച്ഛനെയും മകനെയും.  അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് രണ്ടുപേരെ തേടിയാണ് തൃക്കുന്നപ്പുഴ പൊലീസ് ഞായറാഴ്ച പുലര്‍ച്ചേ ഒരു വീട്ടിലെത്തിയത്. അപ്പോഴാണ് ഫോണിന്റെ ഉടമകൾ അച്ഛനും  മകനുമാണെന്ന് അറിയുന്നത്.
advertisement

അമ്പരന്നുപോയ പെലീസ് സംഘം മകനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് സത്യം പുറത്തായത്. അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അച്ഛൻറെ ഫോണും മകൻ ഉപയോഗിക്കുകയായിരുന്നു. അതേസമയം ഇത്തരമൊരു സംഭവം അച്ഛന്‍ അറിഞ്ഞിരുന്നതേയില്ല. ഇതോടെ പൊലീസ് തൃക്കുന്നപ്പുഴ സ്റ്റേഷൻപരിധിയിലെ താമസക്കാരനായ 22 വയസുകാരനായ മകനെ അറസ്റ്റ് ചെയ്തു.

Also Read ഫോണിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ; ആലപ്പുഴയിൽ രണ്ടുപേർ അറസ്റ്റിൽ

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യുകയും സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കുകയുംചെയ്തതിന് ആലപ്പുഴയിൽ രണ്ടു പേർ അറസ്റ്റിൽ. വീയപുരത്തും തൃക്കുന്നപ്പുഴയിലുമുള്ള യുവാക്കളാണ് അറസ്റ്റിലായത്. അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ‍് ചെയ്തതുമായി ബന്ധപ്പെട്ട് ചിങ്ങോലി, പത്തിയൂർ സ്വദേശികളുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ഫോണുകൾ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ പരിശോധിച്ചശേഷം പോക്സോ നിയമപ്രകാരം നടപടി സ്വീകരിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഞായറാഴ്ച പുലർച്ചെ സംസ്ഥാനവ്യാപകമായി പൊലീസ് തിരച്ചിൽ നടത്തി. ഫോണുകളിൽ കുട്ടികളുടെ ദൃശ്യങ്ങൾ സ്ഥിരീകരിച്ചവരെ കൈയോടെ അറസ്റ്റുചെയ്യുകയായിരുന്നു. ഐ.ടി.നിയമം 67 ബി പ്രകാരമാണ് നടപടി. കുട്ടികളുടെ ദൃശ്യങ്ങളാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത കേസുകളിലാണ് ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യാൻ മകൻ അച്ഛന്റെ ഫോൺ ഉപയോഗിച്ചു; അച്ഛൻ അറിഞ്ഞത് പൊലീസ് റെയ്ഡിനെത്തിയപ്പോൾ
Open in App
Home
Video
Impact Shorts
Web Stories