ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Last Updated:

കാസര്‍കോട് ചെറുവത്തൂര്‍ പുതിയപുരയില്‍ മഹേഷ് കുമാറിനെ കൊയിലാണ്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്‌നവീഡിയോ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാസര്‍കോട് ചെറുവത്തൂര്‍ പുതിയപുരയില്‍ മഹേഷ് കുമാറിനെ കൊയിലാണ്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്.
പൊലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്താനായിരുന്നു ഇവരുടെ തീരുമാനം. ഇതിനിടയിലാണ് കൊയിലാണ്ടി സി.ഐ കെ.സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബിന്ദു അമ്മിണി ശബരിമലയിൽ പ്രവേശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ മോശം കമന്റുകൾ  പ്രചരിക്കാൻ തുടങ്ങിയത്. 2019ലെ കേസിലാണ് പ്രതിയെ ഇപ്പോൾ പൊലീസ് പിടികൂടിയിരിക്കുന്നത്.
advertisement
ഇതിനിടെ സുപ്രീം കോടതി നിർദ്ദേശപ്രകാരം ബിന്ദു അമ്മിണിക്ക് ശനിയാഴ്ച മുതൽ വീണ്ടും പൊലീസ് സുരക്ഷ ഏർപ്പെടുത്തി. രണ്ട് വനിതാ പൊലീസുകാരെയാണ് ഇതിനായി വിട്ടു നൽകിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Next Article
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement