നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഫേസ്ബുക്ക് മെസഞ്ചറിലൂടെ സ്ത്രീകൾക്ക് അശ്ലീല സന്ദേശമയച്ചു; യുവാവ് അറസ്റ്റിൽ

  ഫേസ്ബുക്ക് മെസഞ്ചറിലൂടെ സ്ത്രീകൾക്ക് അശ്ലീല സന്ദേശമയച്ചു; യുവാവ് അറസ്റ്റിൽ

  വാട്സാപ്പ് വഴിയും ഫേസ്ബുക്ക് വഴിയുമാണ് സനോജ് സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   മലപ്പുറം: ഫേസ്ബുക്ക് മെസഞ്ചറിലൂടെ സ്ത്രീകളെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ താനൂർ പൊലീസാണ് യുവാവിനെ അറസ്റ്റു ചെയ്തത്. മഞ്ചേരി സ്വദേശി സനോജിനെയാണ്(32) പൊലീസ് അറസ്റ്റുചെയ്തതത്. രണ്ടായിരത്തോളം സ്ത്രീകളെ ഇയാൾ അധിക്ഷേപിച്ചതായി പൊലീസ് പറയുന്നു.

   വാട്സാപ്പ് വഴിയും ഫേസ്ബുക്ക് വഴിയുമാണ് സനോജ് സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളെ ഇയാൾ ശല്യപ്പെടുത്തിയതായും പൊലീസ് പറുന്നു. പ്രതിയെ തന്ത്രപരമായാണ് പൊലീസ് കുടുക്കിയത്. ഒരു സ്ത്രീയാണെന്ന വ്യാജേന ഇയാളുമായി നാലു ദിവസം ചാറ്റു ചെയ്യുകയും, അതിനുശേഷം നേരിൽ കാണാൻ വേണ്ടി താനൂരിലേക്കു വിളിച്ചുവരുത്തുകയുമായിരുന്നു.

   Also Read- സ്പെഷ്യൽ ക്ലാസെന്ന വ്യാജേന വിളിച്ചുവരുത്തി; ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകൻ ഒളിവിൽ

   പ്രതിയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ പരിശോധിച്ചതിൽനിന്ന് ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവ വഴി ഇയാൾ സ്ത്രീകളുമായി ചാറ്റു ചെയ്തിരുന്നതായി വ്യക്തമായി. ഫോണിൽനിന്ന് നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോയും കണ്ടെടുത്തിട്ടുണ്ട്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. ഇയാൾ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുത്താൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

   താനൂർ സി.ഐ പി പ്രമോദ്, സീനിയർ സിപിഒ സലേഷ് കാട്ടുങ്ങൽ, സിപിഒ വമോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
   Published by:Anuraj GR
   First published:
   )}