മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ നൽകിയ കോടതി ചോദ്യം ചെയ്യലിനും മാർഗനിർദേശം നൽകി. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമെ ചോദ്യം ചെയ്യൽ പാടുള്ളു. സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ വനിത ഉദ്യോഗസ്ഥയുടെ സാന്നിധ്യം ഉറപ്പാക്കണം. ശാരീരിക ബുദ്ധിമുട്ടുള്ള സമയത്തുപോലും സ്വപ്നയെ തുടർച്ചയായി ആറുമണിക്കൂർ ചോദ്യം ചെയ്തുവെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കേട്ട കോടതി, കസ്റ്റഡിപീഡനം പാടില്ലെന്നും ഓർമിപ്പിച്ചു. പ്രതികൾ പരാതിപ്പെട്ടാൽ പൊലീസിനോട് നടപടിയെടുക്കാൻ ആവശ്യപ്പെടുമെന്നും കോടതി വ്യക്തമാക്കി.
advertisement
സ്വപ്നയെ കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിക്കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വനിതാ പൊലീസിൻ്റെ സാന്നിദ്ധ്യമില്ലാതെ രാത്രി 6 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തു.പ്രതി മാനസികമായി തകർന്ന അവസ്ഥയിലാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തുടർന്ന് സ്വപ്നയെ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളൂ എന്ന് കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് വനിതാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം വേണമെന്നും കോടതി നിർദ്ദേശിച്ചു.