തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിൽ അന്വേഷണം ശക്തമാക്കി കസ്റ്റംസ്. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കി. സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാത്തതിന് ബിഎസ്എൻഎല്ലിനും നോട്ടീസ് അയച്ചു.
മന്ത്രി കെ ടി ജലീല്‍ ചട്ടലംഘനം നടത്തിയെന്ന ആരോപണങ്ങളാണ് മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിൽ ഉയരുന്നത്. മാര്‍ച്ച് നാലിന് കോണ്‍സുലേറ്റ് ജനറലിന്റെ പേരിലുള്ള നയതന്ത്ര ബാഗിലൂടെ ആറായിരം മതഗ്രന്ഥം എത്തിച്ചെന്നും അത് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി-ആപ്ടിന്റെ ഓഫീസിലെത്തിച്ചെന്നുമാണ് കണ്ടെത്തല്‍. ഇതില്‍ രണ്ട് തരത്തിലുള്ള ചട്ടലംഘനമാണ് പ്രാഥമികമായി ഉയര്‍ത്തിക്കാട്ടുന്നത്. ഒന്ന്, നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥം കൊണ്ടുവരാന്‍ അനുമതിയില്ല. രണ്ട്, മന്ത്രിമാര്‍ നേരിട്ട് വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഓഫീസുമായി ബന്ധപ്പെടരുത്. ബന്ധപ്പെടണമെങ്കില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതി വേണം.
രണ്ടാമത്തെ ചട്ടലംഘനത്തിന്റെ അന്വേഷണത്തിലേക്കാണ് കസ്റ്റംസ് കടന്നിരിക്കുന്നത്. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതിയോടെയാണ് മന്ത്രി കെ.ടി. ജലീലോ സി-ആപ്ടിലെ ഉദ്യോഗസ്ഥരോ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതെന്ന് അന്വേഷിക്കും. ഇതിനായി പ്രത്യേക ഇളവ് നല്‍കിയിട്ടുണ്ടോയെന്ന് വിശദീകരിക്കണമെന്നും നോട്ടീസിലുണ്ട്. ഇതുകൂടാതെ ഇത്തരത്തില്‍ രണ്ട് വര്‍ഷത്തിനിടെ വന്ന പാഴ്സലുകളുടെ കണക്കും കസ്റ്റംസ് തേടിയിട്ടുണ്ട്. നേരത്തെ സി.ആപ്ടില്‍ റെയ്ഡ് നടത്തിയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
TRENDING Kamala Harris| ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
[NEWS]ബാക്കി കരിമീനൊക്കെ എവിടുന്നു വരുന്നു? കേരളത്തിലെ കരിമീന്‍ ഉല്‍പാദനം 20 ശതമാനം മാത്രമെന്ന് കണക്കുകൾ [NEWS] 'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി[NEWS]
പ്രോട്ടോക്കോൾ വിഭാഗത്തിന്റെ പേരിലും വ്യാജരേഖ?
രണ്ടു വർഷത്തിലേറെയായി ബാഗേജ് ക്ലിയറൻസിന് യുഎഇ കോൺസുലേറ്റ് അനുമതി ആവശ്യപ്പെടാറില്ലെന്ന് പ്രോട്ടോക്കോൾ വിഭാഗം. അനുമതി ഇല്ലാതെ ബാഗേജ് വിട്ടു നൽകാൻ കസ്റ്റംസിനു കഴിയില്ല. ഇതിനു വേണ്ടിയും വ്യാജ രേഖ നിർമിച്ചെന്ന സംശയമാണ് ഉയരുന്നത്. അതല്ലെങ്കിൽ കസ്റ്റംസിന്റെ വഴിവിട്ട സഹായം വേണം. എൻഐഎ രേഖകൾ ആവശ്യപ്പെട്ടത് ഇത് തെളിയിക്കാനാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Diplomatic baggage gold smuggling, Minister k t jaleel, UAE consulate