Gold Smuggling | അധികാരത്തിന്റെ ഇടനാഴികളിൽ സ്വപ്നയ്ക്ക് അത്യധികം സ്വാധീനമെന്ന് സാമ്പത്തിക കുറ്റാന്വേഷണ കോടതി

Last Updated:

സ്വപ്നയ്ക്ക് സംസ്ഥാനം വിടാൻ നിരവധി ചെക്ക് പോസ്റ്റുകളിൽ  സഹായം ചെയ്തു നൽകിയെന്ന കാര്യവും ജാമ്യം നിഷേധിച്ചുകൊണ്ട്  കോടതി എടുത്തു പറയുന്നു.

കൊച്ചി: മൂന്ന് അന്വേഷണ ഏജൻസികൾ നിരന്തരമായി ചോദ്യം ചെയ്യുകയും റിമാൻഡിൽ കഴിയുകയും ചെയ്ത സ്വപ്ന സുരേഷിന് സ്ത്രീ എന്ന പരിഗണന നൽകി ജാമ്യം അനുവദിക്കണമെന്ന് ആയിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. എന്നാൽ, അധികാരത്തിന്റെ ഇടനാഴിയിൽ അങ്ങേയറ്റത്തെ സ്വാധീനം സ്വപ്നയ്ക്കുണ്ടെന്നും ഇതിന് തെളിവുമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ സ്ത്രീയെന്ന പരിഗണന നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിലെ ഉന്നത കേന്ദ്രങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടി.
കോൺസൽ ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലാണ് സ്വപ്ന പ്രവർത്തിച്ചിരുന്നത്. കോൺസുലേറ്റിൽ നിന്നും രാജി വച്ച ശേഷവും അവിടുത്തെ ഉന്നത ഉദ്യോഗസ്‌ഥരെ സഹായിച്ചു. അതിനു ശേഷം സംസ്‌ഥാന സർക്കാർ പദ്ധതിയിൽ ജോലി നേടി. ഇതെല്ലാം ഇവരുടെ സ്വാധീനത്തിന്റെ തെളിവായി കോടതി ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയിൽ നടന്ന വാദത്തിന്റെയും ലഭ്യമായ രേഖകളുടെയും അടിസ്‌ഥാനത്തിലാണ്‌ നിരീക്ഷണം എന്ന് കോടതി സൂചിപ്പിച്ചിട്ടുണ്ട്.
You may also like:സ്രവ സാമ്പിൾ പരിശോധനയ്ക്ക് ലാബ് ടെക്‌നീഷൻമാരും നഴ്സുമാരും; അധികജോലി ഭാരമെന്ന് നഴ്സുമാരുടെ സംഘടന [NEWS]7000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ; വാങ്ങാൻ ഇതാ ചില കാരണങ്ങൾ [NEWS] രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്‌ മേധാവിക്ക് കോവിഡ്; അയോധ്യ ഭൂമിപൂജയിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു [NEWS]
സ്വപ്നയ്ക്ക് സംസ്ഥാനം വിടാൻ നിരവധി ചെക്ക് പോസ്റ്റുകളിൽ  സഹായം ചെയ്തു നൽകിയെന്ന കാര്യവും ജാമ്യം നിഷേധിച്ചുകൊണ്ട്  കോടതി എടുത്തു പറയുന്നു. കോവിഡ് 19ന്റെ ശക്തമായ പരിശോധന നടക്കുന്ന സമയത്ത് സ്വപ്ന ചെക്ക് പോസ്റ്റുകൾ കടന്നത് സ്വാഭാവികമായി കാണാനാവില്ല. കൂട്ടു പ്രതിക്കൊപ്പമാണ് സ്വപ്ന സ്വന്തം വാഹനത്തിൽ സംസ്ഥാനം കടന്നതെന്നും സൂചിപ്പിച്ചിട്ടുണ്ട്.
advertisement
രോഗബാധിതനായതിനാൽ ജാമ്യം നൽകണമെന്ന് ആയിരുന്നു മറ്റൊരു പ്രതിയായ സെയ്ദലവിയുടെ ആവശ്യം. എന്നാൽ, കോടതിയിൽ സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് അനുസരിച്ച് പ്രതിക്ക് ഗുരുതര സ്വഭാവത്തിലുള്ള രോഗമില്ലെന്ന് കോടതി വിലയിരുത്തി. മാത്രമല്ല ചികിത്സ ആവശ്യമുണ്ടെന്ന് ജയിൽ സൂപ്രണ്ടിന്റെ അപേക്ഷയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സെയ്തലവിക്കും ജാമ്യം നിഷേധിക്കുന്നതായി കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. നേരത്തെ എൻ.ഐ.എ കോടതിയും സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling | അധികാരത്തിന്റെ ഇടനാഴികളിൽ സ്വപ്നയ്ക്ക് അത്യധികം സ്വാധീനമെന്ന് സാമ്പത്തിക കുറ്റാന്വേഷണ കോടതി
Next Article
advertisement
Weekly Love Horoscope Oct 27 to Nov 2 | പ്രണയബന്ധത്തിൽ തെറ്റിദ്ധാരണകളുണ്ടാകും ; പങ്കാളിക്ക് നിങ്ങളിൽ തൃപ്തി തോന്നും: പ്രണയവാരഫലം
പ്രണയബന്ധത്തിൽ തെറ്റിദ്ധാരണകളുണ്ടാകും; പങ്കാളിക്ക് നിങ്ങളിൽ തൃപ്തി തോന്നും: പ്രണയവാരഫലം
  • ഈ ആഴ്ച നിങ്ങളുടെ പ്രണയ ബന്ധത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയ ജീവിതം ശക്തമാകും

  • കർക്കിടകം രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ

View All
advertisement