ബന്ധുക്കളും സുഹൃത്തുക്കളുമായി വലിയൊരു സംഘം തന്നെ പാര്‍ട്ടി സ്‌പോട്ടില്‍ ഒത്തുകൂടി നായയുടെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. ഇന്ത്യന്‍ സ്പിറ്റ്‌സ് ഇനത്തിലുള്ള അബ്ബി എന്ന നായയുടെ പിറന്നാളാഘോഷമാണ് വിപുലമായി നടത്തിയത്.
പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിക്കോള്‍ പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണനിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ഏഴുലക്ഷം രൂപയോളമാണ് നായയുടെ ജന്മദിന ആഘോഷത്തിനായി ഇവര്‍ ചെലവഴിച്ചതെന്ന് പോലീസ് പറഞ്ഞു.
advertisement
കോവിഡിന്റെ മൂന്നാംതരംഗം നിയന്ത്രിക്കുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് നായയുടെ ജന്മദിനം ആഘോഷിച്ച സഹോദരങ്ങള്‍ കുടുങ്ങിയത്.
Rape | യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 48കാരൻ അറസ്റ്റിൽ
ഇടുക്കി: പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച (Rape) സംഭവത്തിൽ 48കാരൻ അറസ്റ്റിൽ. ഇടുക്കി (Idukki) ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ ശാന്തിനഗര്‍ ആര്‍. കെ. വി എസ്റ്റേറ്റിലെ 36-ാം നമ്പര്‍ വീട്ടില്‍ ഗണേശനാണ് പിടിയിലായത്. പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ 19കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് വീട്ടിൽനിന്ന് യുവതിയെ കാണാതായത്. ഇതേത്തുടർന്ന് വീട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്തിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുറിയിൽനിന്ന് ലഭിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായകരമായത്.
തൊടുപുഴ മേഖലയില്‍ മേസ്തിരിപ്പണി ചെയ്യുന്ന പ്രതിയുടെ മണക്കാടുള്ള താമസ സ്ഥലത്ത് നിന്ന് യുവതിയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തുനിന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ കൊലപാതക കേസിലും ഗണേശൻ പ്രതിയാണെന്ന് പൊലീസ് പറയുന്നു.