Murder | നാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല; നേപ്പാള്‍ സ്വദേശിനിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Last Updated:

കേരളത്തിലെ ജോലി മതിയാക്കണമെന്നും നാട്ടിലേക്ക് മടങ്ങണമെന്നും സലിവാന്‍ ജാകിരി ആവശ്യപ്പെടുകയായിരുന്നു.

വയനാട്: മേപ്പാടിയില്‍ നേപ്പാള്‍ സ്വദേശിനിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുന്നംപറ്റ നിര്‍മല കോഫി എസ്റ്റേറ്റില്‍ ജോലിക്കെത്തിയ ബിമലയെയാണ് ഭര്‍ത്താവ് സലിവാന്‍ ജാകിരി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാവിലെ എസ്റ്റേറ്റില്‍ ഇവര്‍ താമസിച്ചിരുന്ന ഷെഡ്ഡില്‍ വെച്ചായിരുന്നു കൊലപാതകം. കോടാലി ഉപയോഗിച്ച് യുവാവ് ഭാര്യയുടെ തലയ്ക്കടിക്കുകയായിരുന്നു. മകന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
നാട്ടിലേക്ക് മടങ്ങണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്തതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് സലിവാന്റെ മൊഴി. കേരളത്തിലെ ജോലി മതിയാക്കണമെന്നും നാട്ടിലേക്ക് മടങ്ങണമെന്നും സലിവാന്‍ ജാകിരി ആവശ്യപ്പെടുകയായിരുന്നു. രണ്ടു വര്‍ഷമായി വയനാട്ടിലെ വിവിധ എസ്റ്റേറ്റുകളില്‍ ജോലി ചെയ്തുവരികയായിരുന്നു ദമ്പതിമാര്‍. രണ്ട് ദിവസം മുന്‍പാണ് നിര്‍മല എസ്റ്റേറ്റില്‍ ജോലിയ്‌ക്കെത്തിയത്.
advertisement
Murder| തൊഴുത്തിൽ നിന്നും മലിനജലം ഒഴുക്കുന്നതിനെ ചൊല്ലി തർക്കം; പാലക്കാട് അയൽവാസികളുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു
പാലക്കാട്: ആലത്തൂർ തോണിപ്പാടത്ത് അയൽവാസികളുടെ അക്രമത്തിൽ ഗുരുതര പരിക്കേറ്റ വയോധികൻ കൊല്ലപ്പെട്ടു. തോണിപ്പാടം സ്വദേശി ബാപ്പുട്ടിയാണ് (63)കൊല്ലപ്പെട്ടത്. അയൽവാസിയായ അബ്ദുൾ റഹ്മാന്റെ വീട്ടിലെ തൊഴുത്തിൽ നിന്നും മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
advertisement
ഇന്നലെ വൈകീട്ട് അബ്ദുറഹ്മാനും മക്കളായ ഷാജഹാൻ, ഷെരീഫ് എന്നിവർ ബാപ്പുട്ടിയുടെ വീട് കയറി അക്രമിക്കുകയായിരുന്നു. ഇവർ മൂന്നു പേരും പൊലീസ് കസ്റ്റഡിയിലാണ്.
ആക്രമണത്തിൽ ബാപ്പുട്ടിയുടെ ഭാര്യ ബീക്കുട്ടി, മക്കളായ ഷമീറ, സലീന എന്നിവർക്കും പരുക്കുണ്ട്. ബാപ്പുട്ടിയെ മർദിച്ച കേസിൽ അബ്ദുറഹ്മാനെ മുൻപും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 22 ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും സംഘർഷമുണ്ടായത്.
പാലക്കാട് തന്നെ മറ്റൊരു സംഭവത്തിൽ, മന്ദത്ത് കാവിന് സമീപം യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലത്തൂർ തോണിപ്പാടത്ത് അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ വയോധികനും കൊല്ലപ്പെട്ടു.
advertisement
രാവിലെ ആറു മണിയോടെയാണ് മന്ദത്ത്ക്കാവിന് സമീപം ചോറക്കാട് യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയെന്ന് സംശയിക്കുന്ന ഇവരെയും ഭർത്താവെന്ന് കരുതുന്ന മറ്റൊരാളെയും ഇന്നലെ രാത്രി സംഭവ സ്ഥലത്ത് കണ്ടവരുണ്ട്.
മുൻപും ഈ മേഖലയിൽ ഇവർ വരാറുണ്ടെന്നും നാട്ടുകാർ പറയുന്നു. മൃതദേഹത്തിന് സമീപം മദ്യക്കുപ്പിയും കത്തിയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കത്തി കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്ന് പൊലീസ് പറയുന്നു. ആലത്തൂർ ഡിവൈഎസ്പി കെ.ഒ ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധനകൾ നടത്തി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | നാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല; നേപ്പാള്‍ സ്വദേശിനിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി
Next Article
advertisement
Rashtriya Ekta Diwas Sardar@150  ഇന്ത്യ എന്ന ആശയത്തെ യാഥാർഥ്യമാക്കിയ ഉരുക്കുമനുഷ്യൻ; സർദാർ വല്ലഭായ് പട്ടേലിന്റെ  ജന്മവാര്‍ഷികം
Rashtriya Ekta Diwas Sardar@150 ഇന്ത്യ എന്ന ആശയത്തെ യാഥാർഥ്യമാക്കിയ ഉരുക്കുമനുഷ്യൻ;സർദാർ പട്ടേലിന്റെ ജന്മവാര്‍ഷികം
  • സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികം രാജ്യം ആചരിക്കുന്നു, ഒക്ടോബർ 31-ന്.

  • പട്ടേൽ 565 നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യയുടെ ഐക്യം ഉറപ്പാക്കി, കരുത്തുറ്റ നേതാവായി.

  • പട്ടേലിന്റെ സ്മരണയ്ക്കായി 181 മീറ്റർ ഉയരമുള്ള സ്റ്റാച്യൂ ഓഫ് യൂണിറ്റി 2018-ൽ സമർപ്പിച്ചു.

View All
advertisement