Murder | എൺപതാം വയസിൽ വിവാഹം കഴിക്കണം; മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തയാളെ മകൻ കൊലപ്പെടുത്തി

Last Updated:

ഡിസംബർ ആറിനാണ് കൊലപാതകം നടന്നത്. അരക്കല്ല് കൊണ്ട് തലയിൽ അടിച്ചാണ് മകൻ എൺപതുകാരനായ പിതാവിനെ കൊന്നത്...

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
എൺപതാം വയസിൽ പുനർവിവാഹത്തിനായി മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഡിസംബർ ആറിനാണ് കൊലപാതകം നടന്നത്. അരക്കല്ല് കൊണ്ട് തലയിൽ അടിച്ചാണ് ശേഖർ ബൊർഹാഡെ പിതാവ് ശങ്കർ റാംബാവു ബോർഹാഡെയെ കൊലപ്പെടുത്തിയത്.
പൂനെയ്ക്ക് അടുത്ത് വൈശാമ്പയനാലി സ്വദേശിയാണ് ശേഖർ, പിതാവ് ഒരു മാട്രിമോണിയൽ ബ്യൂറോയിൽ രജിസ്റ്റർ ചെയ്തതായി അറിഞ്ഞു. രോഷാകുലനായ അയാൾ കഴുത്ത് മുറിക്കാൻ ഉദ്ദേശിച്ച് കത്തി ഉപയോഗിച്ച് പിതാവിനെ ആക്രമിച്ചു. കഴുത്തിൽ വെട്ടിയശേഷം ജീവനുവേണ്ടി പിടഞ്ഞ പിതാവിന്‍റെ തലയിൽ അരക്കല്ല് കൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയത്. മരണം ഉറപ്പാക്കുന്നതുവരെ ശേഖർ പിതാവിന്‍റെ തലയിൽ തുടർച്ചയായി അടിച്ചതായി ഇന്ത്യാ ടുഡേയിൽ റിപ്പോർട്ട് ചെയ്തു.
പിതാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ശേഖർ രാജ്ഗുരു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അയാൾ കുറ്റസമ്മതം നടത്തി. പിതാവിന്റെ തീരുമാനമറിഞ്ഞ് താൻ രോഷാകുലനായി എത്തിയാണ് കൊലപാതകം നടത്തിയതെന്നും പൊലീസിന് നൽകിയ മൊഴിയിൽ പ്രതി വ്യക്തമാക്കി. സംഭവത്തിൽ ഇൻസ്‌പെക്ടർ സതീഷ് കുമാർ ഗൗരവിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
സമാനമായ സംഭവം
ആഴ്ചകൾക്കുമുമ്പ് ഭർതൃപിതാവിനെ എലിവിഷം നൽകി കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിലായിരുന്നു. ഭർത്താവ് ഇല്ലാതിരുന്ന സമയത്ത് ഭർതൃപിതാവ് യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് കൊലപാതകം. തമിഴ്നാട്ടിലാണ് സംഭവം. കനിമൊഴി എന്ന യുവതിയാണ് ഭർതൃപിതാവിനെ കൊന്നത്. നാല് വർഷം മുമ്പാണ് കനിമൊഴി വിനോഭരാജനെ വിവാഹം കഴിച്ചത്. എന്നിരുന്നാലും, ദമ്പതികൾക്ക് കുഞ്ഞുങ്ങൾ ഇല്ലായിരുന്നു. കനിമൊഴി വീട്ടിൽ തനിച്ചായിരുന്നപ്പോൾ വിനോഭരാജന്റെ പിതാവ് മുരുകേശൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. സഹികെട്ട് ഒടുവിൽ മുരുകേശനെ കനിമൊഴി കൊലപ്പെടുത്തുകയായിരുന്നു.
advertisement
യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 48കാരൻ അറസ്റ്റിൽ
ഇടുക്കി: പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 48കാരൻ അറസ്റ്റിൽ. ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ ശാന്തിനഗര്‍ ആര്‍. കെ. വി എസ്റ്റേറ്റിലെ 36-ാം നമ്പര്‍ വീട്ടില്‍ ഗണേശനാണ് പിടിയിലായത്. പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ 19കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് വീട്ടിൽനിന്ന് യുവതിയെ കാണാതായത്. ഇതേത്തുടർന്ന് വീട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്തിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുറിയിൽനിന്ന് ലഭിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായകരമായത്.
advertisement
തൊടുപുഴ മേഖലയില്‍ മേസ്തിരിപ്പണി ചെയ്യുന്ന പ്രതിയുടെ മണക്കാടുള്ള താമസ സ്ഥലത്ത് നിന്ന് യുവതിയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തുനിന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ കൊലപാതക കേസിലും ഗണേശൻ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | എൺപതാം വയസിൽ വിവാഹം കഴിക്കണം; മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തയാളെ മകൻ കൊലപ്പെടുത്തി
Next Article
advertisement
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ 6.12 കോടി ചെലവിട്ട് അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ 6.12 കോടി ചെലവിട്ട് അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
  • 6.12 കോടി രൂപ ചെലവില്‍ നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നു.

  • ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനം നവംബര്‍ 4ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

  • ശബരിമല തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് ആശുപത്രി വിഭാവനം.

View All
advertisement