TRENDING:

35കാരിയെ മർദിച്ച് നഗ്നയാക്കി നടത്തിച്ചു; ശിക്ഷ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന്

Last Updated:

യുവതിയെ ക്രൂരമായി മർദിക്കുന്നതിന്റെയും നഗ്നയാക്കി നടത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മറ്റൊരാള്‍ക്കൊപ്പം പോയെന്ന് ആരോപിച്ച് ആദിവാസി യുവതിക്ക് ക്രൂര ശിക്ഷ നടപ്പാക്കി ഗ്രാമവാസികൾ. 35കാരിയെ ക്രൂരമായി തല്ലിയ ശേഷം നഗ്നയാക്കി നടത്തിച്ചു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഉള്‍പ്പെട്ട 11 പ്രതികളില്‍ ആറുപേരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
representative image
representative image
advertisement

ആറുമാസം മുൻപാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച്​ യുവതി​ പോയത്. വിവാഹേതര ബന്ധത്തെ തുടര്‍ന്നാണ്​ ഇരുവരും പിരിഞ്ഞതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ആറുമാസത്തിന് ശേഷം യുവതി മടങ്ങിയെത്തിയതോടെ ശിക്ഷ നടപ്പാക്കാൻ ഗ്രാമവാസികൾ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഗ്രാമവാസികളില്‍ കുറച്ചുപേര്‍ സ്​ത്രീയുടെ വീട്ടിലെത്തുകയും വീടിന്​ പു​റത്തേക്ക്​ വലിച്ചിഴക്കുകയുമായിരുന്നു. തുടര്‍ന്ന്​ ക്രൂരമായി മർദിച്ച ശേഷം ഗ്രാമത്തിലെ റോഡിലൂടെ നഗ്നയാക്കി നടത്തിച്ചു.

Also Read- യുപിയിൽ മുസ്ലീം വയോധികന് ക്രൂരമർദ്ദനം; താടി വെട്ടി, ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടു

advertisement

യുവതിയെ ക്രൂരമായി മർദിക്കുന്നതിന്റെയും നഗ്നയാക്കി നടത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്. അവളെ കഴിയാവുന്നത്ര തല്ലുക എന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തിന്​ ശേഷം സ്​ത്രീയെ കാണ്‍മാനില്ലായിരുന്നു. വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുന്നതുവരെ ആരും പൊലീസില്‍ അറിയിക്കുകയും ചെയ്​തിരുന്നില്ല. തുടര്‍ന്ന് യുവതിയെ അസമിലെ മാതാപിതാക്കളുടെ വീട്ടില്‍നിന്ന്​ കണ്ടെത്തി. അവിടെനിന്ന്​ ഭര്‍ത്താവെത്തി വീട്ടിലേക്ക്​ കൊണ്ടുവരികയും ചെയ്​തു.

Also Read- ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ വിദ്യാർത്ഥിയുടെ നഗ്നതാപ്രദർശനം; 15 കാരന്‍ കസ്റ്റഡിയില്‍

advertisement

ഇരുവരെയും കൗണ്‍സലിങ്ങിന്​ വിധേയമാക്കി. തുടര്‍ന്ന്​ യുവതി ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി. കേസില്‍ പ്രതികളായ അഞ്ചുപേര്‍ ഒളിവിലാണ്. കഴിഞ്ഞ വർഷം ഭിർഭും ഗ്രാമത്തിൽ 32കാരിയായ ആദിവാസി വിധവയെയും പങ്കാളിയെയും ഒരു ദിവസം ജനക്കൂട്ടം തടവിലാക്കി വെക്കുകയും യുവതിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

Also Read- പത്തനാപുരത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം; തീവ്രവാദബന്ധം അന്വേഷിക്കും

English Summary: A 35-year-old tribal woman was paraded naked and beaten up by villagers for “leaving her husband for another man” in Alipurduar district. Three persons have been arrested while eight others named in the FIR are absconding. The incident took place on Thursday when the woman returned to her husband’s house after six months. Police learnt about it on Sunday when a video of the incident was widely circulated on social media.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
35കാരിയെ മർദിച്ച് നഗ്നയാക്കി നടത്തിച്ചു; ശിക്ഷ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന്
Open in App
Home
Video
Impact Shorts
Web Stories