TRENDING:

Human sacrifice |ദൈവപ്രീതിക്കായി കുട്ടിയെ ബലി നല്‍കാന്‍ മന്ത്രവാദിയുടെ നിര്‍ദേശം; ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; അറസ്റ്റ്

Last Updated:

വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് സമീപിച്ച മന്ത്രവാദി നല്‍കിയ നിര്‍ദേശപ്രകാരമാണ് കുട്ടിയെ ഹോളി ദിനത്തില്‍ ബലി നല്‍കാന്‍ ഇവര്‍ പദ്ധതിയിട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉത്തര്‍പ്രദേശില്‍ ബലി നല്‍കുന്നതിനായി ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. നോയിഡയിലാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഛിജാര്‍സി ഗ്രാമത്തില്‍പെട്ട പെണ്‍കുട്ടിയെ മാര്‍ച്ച് 13 മുതലാണ് കാണാതായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കുറിച്ചു വിവരം ലഭിച്ചതെന്നു സെന്‍ട്രല്‍ നോയിഡ ഡപ്യൂട്ടി പോലീസ് കമ്മിഷ്ണര്‍ ഹരിഷ് ചന്ദര്‍ പറഞ്ഞു.

കുട്ടിയുടെ അയല്‍വാസിയാണ് പിടിയിലായവരില്‍ ഒരാള്‍. വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് സമീപിച്ച മന്ത്രവാദി നല്‍കിയ നിര്‍ദേശപ്രകാരമാണ് കുട്ടിയെ ബലി നല്‍കാന്‍ ഇവര്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറയുന്നു.

ബാഗപത് ജില്ലയില്‍ പ്രതി സോനുവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഹോളി ദിനത്തില്‍ ഇവിടെ വച്ച് കുട്ടിയെ കൊലപ്പെടുത്താനായിരുന്നു ഇവരുടെ പദ്ധതി. സോനു ബാല്‍മികി, കൂട്ടാളി നീതു എന്നിവരാണ് പിടിയിലായത്.

advertisement

Also read: Child Rape Case | പെൺകുട്ടിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു; പത്തു പേർ പിടിയിൽ; 8 പേർ കൗമാരക്കാർ

പെണ്‍കുട്ടിയുടെ തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന സോനു ബാല്‍മികി വിവാഹം നടക്കാത്തതിനാല്‍ അതീവ ദുഃഖിതനായിരുന്നുവെന്നും ഇതിനു പരിഹാരം കാണാനായി മന്ത്രവാദിയായ സതേന്ദ്രയെ സമീപിച്ചപ്പോള്‍ ഹോളി ദിനത്തില്‍ നരബലി (Human sacrifice) നടത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നു പോലീസ് പറയുന്നു. ഹോളി ദിനത്തില്‍ നരബലി നടത്താന്‍ സാധിച്ചാല്‍ വിവാഹിതനാകാന്‍ കഴിയുമെന്നാണു വിശ്വസിച്ചിരുന്നതെന്നും സോനു ബാല്‍മികി പോലീസിനോടു പറഞ്ഞു.

advertisement

Also read: Murder| യുവാവിനെ മദ്യത്തിൽ വിഷം കലർത്തി നൽകി സുഹൃത്ത് കൊലപ്പെടുത്തി; കാരണം സഹോദരിയുമായുള്ള പ്രണയ ബന്ധം

മന്ത്രവാദി ഉള്‍പ്പെടെ കേസില്‍ പ്രതികളായ മറ്റു മൂന്ന് പേരെ കൂടി പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കുട്ടിയെ കാണാതായതിനു തൊട്ടുപിന്നാലെ സെക്ടര്‍ 63 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഛിജാര്‍സിയിലെ നാട്ടുകാര്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നു പോലീസിനെ സമീപിക്കുകയായിരുന്നു.

advertisement

പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ച നാട്ടുകാര്‍ക്ക് 50,000 രൂപ പ്രതിഫലമായി നല്‍കുമെന്നു പോലീസ് കമ്മിഷണര്‍ അലോക് സിങ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Human sacrifice |ദൈവപ്രീതിക്കായി കുട്ടിയെ ബലി നല്‍കാന്‍ മന്ത്രവാദിയുടെ നിര്‍ദേശം; ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; അറസ്റ്റ്
Open in App
Home
Video
Impact Shorts
Web Stories