Child Rape Case | പെൺകുട്ടിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു; പത്തു പേർ പിടിയിൽ; 8 പേർ കൗമാരക്കാർ
- Published by:Jayashankar Av
- news18-malayalam
Last Updated:
പൊലീസ് അറസ്റ്റ് ചെയ്ത 10 പ്രതികളില്‍ 8 പേരും കൗമാരക്കാരാണ്. പെൺകുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടിയത്.
ജാര്‍ഖണ്ഡിലെ( Jharkhand) ഗുംല ജില്ലയില്‍ 10 പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. ഇന്നലെയാണ് ക്രൂരമായ പീഡനം (Rape case) നടന്നത്. വിവാഹവീട്ടില്‍ നിന്ന് പെണ്‍കുട്ടിയും രണ്ട് സുഹൃത്തുക്കളും മടങ്ങി വരുന്നതിനിടെ 10 ആണ്‍കുട്ടികള്‍ അടങ്ങുന്ന സംഘം പെണ്‍കുട്ടിയെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് ക്രൂരമായ പീഡനം നടത്തിയത്.
10 പേരും ഊഴം കാത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പീഡനത്തില്‍ അവശയായ പെണ്‍കുട്ടിയെ സമീപത്തുള്ള സ്‌കൂള്‍ പരിസരത്ത് ഉപേക്ഷിച്ച പ്രതികള്‍ കടന്ന് കളയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പൊലീസ് അറസ്റ്റ് ചെയ്ത 10 പ്രതികളില്‍ 8 പേരും കൗമാരക്കാരാണ്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടിയത്.
അതേ സമയം തിരുവനന്തപുരത്ത് കോടതി ഉത്തരവിനെത്തുടർന്ന് വീട്ടിലെത്തിയ ഭാര്യയും മക്കളും അടങ്ങുന്ന സംഘം ഭർത്താവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭാര്യ സുനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. പാറശ്ശാല മരിയാപുരം കൊച്ചോട്ടുകോണം കരിക്കിന്‍വിള ഭാഗത്ത് വടക്കെ കുഴിവിള വീട്ടില്‍ ജസ്റ്റസിനെയാണ് (48) ഭാര്യ സുനിതയുടെ നേതൃത്വത്തിലെത്തിയ ആറംഗ സംഘം വെട്ടി പരിക്കേല്പിച്ചത്. ഇന്നലെ വൈകിട്ട് 3.15 ടെയായിരുന്നു സംഭവം. ജസ്റ്റസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറേക്കാലമായി ജസ്റ്റസും സുനിതയും പിരിഞ്ഞ് താമസിക്കുകയായിരുന്നു.
advertisement
ജസ്റ്റസുമായി പിണങ്ങി മാറി താമസിക്കുന്ന ഭാര്യ സുനിത, രണ്ട് പെൺമക്കൾ, മരുമകൻ എന്നിവർ അടക്കം 11 പേരാണ് പൊലീസിന്റെ സാന്നിധ്യത്തിൽ വീട്ടിൽ എത്തിയത്. വീട്ടിൽ കയറുന്നതിന് കോടതി ഉത്തരവ് ഉണ്ടായതിനാൽ പാറശാല പൊലീസും ഒപ്പം എത്തുകയായിരുന്നു. ഈ സമയം ജസ്റ്റസ് വീട്ടിൽ ഇല്ലായിരുന്നു. ഇവർ കയറിയതോടെ പ്രശ്നങ്ങളില്ലാത്തതിനാൽ പൊലീസുകാർ തിരിച്ച് പോയി.
ഭാര്യയും മക്കളും വീടിനുള്ളിൽ നിന്ന് സാധനങ്ങൾ എടുക്കുന്നതിനിടെ മരം വെട്ട് ജോലി കഴിഞ്ഞെത്തിയ ജസ്റ്റസും ഇവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ സംഘത്തിൽ പെട്ട യുവാക്കൾ ജസ്റ്റസിനെ മർദിച്ച ശേഷം വലിച്ചിഴച്ച് തെങ്ങിൻ കുഴിയിലിട്ടു വെട്ടുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ജസ്റ്റസിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞെത്തിയ പാറശാല പൊലീസ് വീടിനുള്ളിൽ നിന്ന് ആറ് യുവാക്കളെ പിടികൂടി.
advertisement
ആക്രമണത്തില്‍ ജസ്റ്റസിന്റെ തലയില്‍ മൂന്നും, മുതുകില്‍ രണ്ടും വെട്ടേറ്റു. കാലും തുടയും ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ച് തകര്‍ത്തിട്ടുണ്ട്. മകളുടെ സഹപാഠികളായ വിദ്യാര്‍ത്ഥികളാണ് ഗുണ്ടാസംഘത്തിലുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Location :
First Published :
March 15, 2022 5:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Child Rape Case | പെൺകുട്ടിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു; പത്തു പേർ പിടിയിൽ; 8 പേർ കൗമാരക്കാർ