• HOME
 • »
 • NEWS
 • »
 • crime
 • »
 • Murder| യുവാവിനെ മദ്യത്തിൽ വിഷം കലർത്തി നൽകി സുഹൃത്ത് കൊലപ്പെടുത്തി; കാരണം സഹോദരിയുമായുള്ള പ്രണയ ബന്ധം

Murder| യുവാവിനെ മദ്യത്തിൽ വിഷം കലർത്തി നൽകി സുഹൃത്ത് കൊലപ്പെടുത്തി; കാരണം സഹോദരിയുമായുള്ള പ്രണയ ബന്ധം

പ്രതി പ്രവീൺ കുമാറിന്റെ സഹോദരിയും കൊല്ലപ്പട്ട രാജ്കുമാറും തമ്മിൽ പ്രണയ ബന്ധത്തിലായിരുന്നുവെന്ന് കണ്ടെത്തി. ഇക്കാര്യം മനസിലാക്കിയ പ്രവീൺ ഒരു മാസമായി രാജ്കുമാറിനെ കൊലപ്പെടുത്താൻ തയാറെടുക്കുകയായിരുന്നു

കൊല്ലപ്പെട്ട രാജ്കുമാർ, പ്രതി പ്രവീൺ

കൊല്ലപ്പെട്ട രാജ്കുമാർ, പ്രതി പ്രവീൺ

 • Share this:
  തൊടുപുഴ: ഇടുക്കി (Idukki) വണ്ടന്‍മേട്ടില്‍ യുവാവിനെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപെടുത്തി. വണ്ടന്‍മേട് മണിയംപെട്ടി സ്വദേശി രാജ്കുമാറാണ് (18) കൊല്ലപെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് പ്രവീണ്‍ കുമാറിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം മൃതദേഹം തമിഴ്‌നാട് അതിര്‍ത്തിയിലെ വന മേഖലയില്‍ ഉപേക്ഷിയ്ക്കുകയായിരുന്നു. രാജ്കുമാറിനെ കാണാനില്ലെന്ന് കാട്ടി പിതാവ് പവൻകുമാർ പൊലീസിൽ പരാതി നൽകിയിരുന്നു.

  14ന് സുഹ്യത്ത് പ്രവീൺ കുമാറിനെ രാവിലെ 10 മണിയോടുകൂടി രാജ് കുമാറിനെപ്പം കണ്ടതായി പിതാവ് പവൻ രാജ് പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തതിൽ ആണ് കേസ്സിൽ നിർണ്ണായകമായ വഴിത്തിരിവ് ഉണ്ടായത്.

  ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പുസ്വാമി ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരളാ- തമിഴ്നാട് അതിർത്തിയിൽ വനത്തിനുള്ളിൽ രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

  Also Read- Arrest | മകളുടെ സുഹൃത്തുക്കളെ കൂട്ടിയെത്തി ഭര്‍ത്താവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം: യുവതി അറസ്റ്റില്‍

  തുടർന്ന് നടത്തിയ ശാസ്ത്രിയ അന്വേഷത്തിൽ പ്രതി പ്രവീൺ കുമാറിന്റെ സഹോദരിയും കൊല്ലപ്പട്ട രാജ്കുമാറും തമ്മിൽ പ്രണയ ബന്ധത്തിലായിരുന്നുവെന്ന് കണ്ടെത്തി. ഇക്കാര്യം മനസിലാക്കിയ പ്രവീൺ ഒരു മാസമായി രാജ്കുമാറിനെ കൊലപ്പെടുത്താൻ തയാറെടുക്കുകയായിരുന്നത്രെ. 14ന് ഇരുവരും രാവിലെ മണിയംപെട്ടിയിലുള്ള ഗ്രൗണ്ടിൽ വച്ച് കാണുകയും നെറ്റിത്തൊഴുവിലുള്ള ബിവറേജിൽ നിന്നും മദ്യം വങ്ങുകയും തമിഴ്നാട് വനത്തിലെത്തി മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും  ചെയ്തു. പ്രവീൺ തന്റെ കൈയിൽ കരുതിയിരുന്ന മാരക വിഷം മദ്യത്തിൽ കലർത്തി ലഹരിയിലായ രാജ്കുമാറിന്റെ വായിൽ ഒഴിച്ചുകൊടുത്തു.

  തുടർന്ന് അസ്വസ്ഥനായി അവിടെ നിന്നും ഓടി കാനന പാതയിലുടെ വീട്ടിലോട്ട് പോകാൻ ശ്രമിക്കവേ രാജ്കുമാറിനെ പിൻ തുടർന്ന് എത്തിയ പ്രവീൺ ഇടയ്ക്ക് തടഞ്ഞ് നിർത്തുകയും പാറപ്പുറത്ത് അവശനിലയിൽ വീണ രാജ്കുമാറിന്റെ മരണം ഉറപ്പ് വരുത്തുന്നതു വരെ അവിടെ കാവൽ നിൽക്കുകയും ചെയ്തു. പ്രവീൺ തിരികെ വീട്ടിൽ എത്തി ആരോടും വിവരം പറയാതെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

  Also Read- Shocking| ബാറിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ വീണു; ശരീരത്തിലൂടെ വാഹനങ്ങൾ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

  പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ആണ് 12 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യാനായത്. അന്വേഷണത്തിൽ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ ഒപ്പം വണ്ടൻമേട് ഐപി നവാസ് കട്ടപ്പന, ഡിവൈഎസ്പിയുടെ സ്പെഷ്യൽ ടീം അംഗങ്ങളായ എസ്ഐമാരായ സജിമോൻ ജോസഫ്, ബാബു എം, സിപിഒമാരായ ടോണി ജോൺ, വി കെ അനീഷ്, ജോബിൻ ജോസ്, സുബിൻ പി എസ്, ശ്രീകുമാർ വണ്ടൻമേട് എസ്ഐമാരായ എബി ജോർജ്, ഡിജു, റജി കുര്യൻ, ജെയിസ്, മഹേഷ്, സിപിഒമാരായ ബാബുരാജ്, റാൾസ് , ഷിജുമോൻ എന്നിവരും ഉണ്ടായിരുന്നു.
  Published by:Rajesh V
  First published: