TRENDING:

കോവിഡ് വാക്സിനേഷന്‍റെ പേരിൽ തട്ടിപ്പ്; ആധാർ- ബാങ്ക് വിവരങ്ങൾ നൽകരുതെന്ന മുന്നറിയിപ്പുമായി യുപി സര്‍ക്കാർ

Last Updated:

'വാക്സിനേഷന്‍ രജിസ്ട്രേഷന്‍റെ പേരില്‍ വരുന്ന ഒരു കോളുകളിലും വ്യക്തിഗതമായ ഒരു വിവരങ്ങളും പങ്കുവയ്ക്കാൻ പാടില്ല. നിങ്ങൾ ചിലപ്പോൾ സൈബർ തട്ടിപ്പിന് ഇരയായേക്കാം'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗോരഖ്പുർ: കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ എന്ന പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുപി സർക്കാർ. വാക്സിൻ രജിസ്ട്രേഷൻ എന്ന വ്യാജെന വിളിച്ച് ആധാർ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ വാങ്ങി തട്ടിപ്പ് നടക്കുന്നു എന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് യുപി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നിർദേശം നൽകിയിരിക്കുന്നത്.
advertisement

Also Read-കാമുകിയുടെ വീട്ടിലേക്ക് രഹസ്യ തുരങ്കം; കാമുകന്റെ പുത്തൻ ആശയം യുവതിയുടെ ഭർത്താവ് തകര്‍ത്തു

കോവിഡ് വാക്സിൻ സാധാരണക്കാർക്ക് നൽകുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു പദ്ധതികളും നടപ്പിലാക്കിയിട്ടുമില്ല. നിലവിൽ കോവിഡ് പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നവരെയാണ് പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വാക്സിൻ രജിസ്ട്രേഷൻ എന്ന പേരിൽ വരുന്ന കോളുകൾ തട്ടിപ്പാണെന്നാണ് ഗോരഖ്പുർ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.

advertisement

Also Read-മക്കളുടെ സ്വഭാവം ശരിയല്ല; കർഷകൻ വളർത്തുനായയ്ക്ക് ഒമ്പത് ഏക്കർ ഇഷ്ടദാനം ചെയ്തു

ആരോഗ്യ വകുപ്പിന്‍റെ പേരിലാണ് ആളുകൾക്ക് വ്യാജ ഫോൺ കോളുകളെത്തുന്നത്. വാക്സിനേഷൻ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ ആയി ആധാർ കാർഡ് വിവരങ്ങളും ബാങ്ക് വിവരങ്ങളും ഒടിപി വരെയും ചോദിച്ച് മനസിലാക്കിയെടുത്താണ് തട്ടിപ്പ്. ഇത്തരം വ്യാജ ഫോണ്‍ സന്ദേശങ്ങളിൽപ്പെട്ട് വഞ്ചിതരാകരുതെന്നാണ് ഗോരഖ്പുർ സിഎംഒ ഡോ. ശ്രീകാന്ത് തിവാരി അറിയിച്ചിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'വാക്സിനേഷന്‍ രജിസ്ട്രേഷന്‍റെ പേരില്‍ വരുന്ന ഒരു കോളുകളിലും വ്യക്തിഗതമായ ഒരു വിവരങ്ങളും പങ്കുവയ്ക്കാൻ പാടില്ല. നിങ്ങൾ ചിലപ്പോൾ സൈബർ തട്ടിപ്പിന് ഇരയായേക്കാം' എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കോവിഡ് വാക്സിനേഷന്‍റെ പേരിൽ തട്ടിപ്പ്; ആധാർ- ബാങ്ക് വിവരങ്ങൾ നൽകരുതെന്ന മുന്നറിയിപ്പുമായി യുപി സര്‍ക്കാർ
Open in App
Home
Video
Impact Shorts
Web Stories