ഇതിനിടെ അറസ്റ്റിലായ ആറു പ്രതികളില്‍ രണ്ടു പേരെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കാലിന് വെടിവെച്ചിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പ്രതികളെ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് രണ്ടു പേര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് ഈസ്റ്റ് ബെംഗളുരു ഡിസിപി എസ്.ഡി.ശ്രാനപ്പ പറഞ്ഞു.
Also Read അച്ഛൻ വിൽക്കാന്‍ ശ്രമിച്ചു; രക്ഷപെട്ടെത്തിയ സഹോദരിമാരെ അമ്മയുടെ ലിവ് ഇൻ പങ്കാളി പീഡിപ്പിച്ചു
ആറു ദിവസങ്ങൾക്കു മുൻപാണ് സംഭവം നടന്നത്. വിഡിയോ ക്ലിപ്പിൽനിന്നുള്ള വിവരങ്ങളും പ്രതികളെ ചോദ്യം ചെയ്തതിൽനിന്നുള്ള വിവരങ്ങളും വച്ചാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബെംഗളൂരു പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇരയാക്കപ്പെട്ടയാളും പ്രതികളും ബംഗ്ലദേശിൽനിന്നു വന്നരാണെന്നാണ് വ്യക്തമാകുന്നത്. യുവതിയെ മനുഷ്യക്കടത്തിലൂടെ ഇന്ത്യയിലേക്ക് എത്തിച്ചതാണെന്നാണ് വ്യക്തമാകുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
advertisement
Also Read സ്കൂളിലെ ശുചിമുറിയിലെ ടൈൽസിൽ രക്തക്കറ; പാലത്തായി പീഡന കേസിലെ നിർണായക തെളിവെന്ന് സൂചന
അതേസമയം, ആക്രമിക്കപ്പെട്ട യുവതി ഇപ്പോൾ മറ്റൊരു സംസ്ഥാനത്താണ്. ഇവരെ കണ്ടെത്താൻ ഒരു സംഘത്തെ അയച്ചിട്ടുണ്ട്. അതിനുശേഷം അവരുടെ മൊഴി കൂടി മജിസ്ട്രേറ്റിനു മുന്നിൽ വച്ചെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
വടക്കുകിഴക്കൻ ഇന്ത്യയിൽ സംഭവവും വിഡിയോയും വലിയരീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. യുവതി മേഖലയിൽനിന്നുള്ളയാളാണെന്നായിരുന്നു പ്രചാരണം. ഇതേത്തുടർന്ന് അസം പൊലീസും വിഷയത്തിൽ ഇടപെട്ടിരുന്നു. വീഡിയോയില്‍ കാണുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അസം പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Also Read ശാരീരിക ബന്ധത്തിന് വിസ്സമ്മതിച്ച ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു; 3 മക്കളെ കനാലിലെറിഞ്ഞു
കാലിന് വെടിയേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീഡിയോയുടേയും പ്രതികളെ ചോദ്യം ചെയ്തതിന്റേയും അടിസ്ഥാനത്തില്‍ ബലാത്സംഗം, ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ബംഗ്ലാദേശ് സ്വദേശികളാണ് പ്രതികളായ ആറ് പേരും പീഡനത്തിനിരയായ സ്ത്രീയുമെന്നാണ് സൂചന. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മര്‍ദ്ദനമെന്നാണ് പറയപ്പെടുന്നത്.
