സ്കൂളിലെ ശുചിമുറിയിലെ ടൈൽസിൽ രക്തക്കറ; പാലത്തായി പീഡന കേസിലെ നിർണായക തെളിവെന്ന് സൂചന

Last Updated:

കഴിഞ്ഞ ഡിസംബറിലാണ് സ്കൂളിലെ  ശുചിമുറിയിലെ ടൈൽസ് ശാസ്ത്രീയ പരിശോധനക്കായി അന്വേഷണ സംഘം ശേഖരിച്ചത്.

Rape
Rape
കണ്ണൂർ: പാലത്തായി കേസിൽ പെൺകുട്ടി പീഡനത്തിന് ഇരയായി എന്ന് സൂചിപ്പിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. സ്കൂളിലെ ശുചിമുറിയിൽ വെച്ചാണ് പീഡിപ്പിക്കപ്പെട്ടത് എന്ന പെൺകുട്ടി നേരത്തെ മൊഴി നൽകിയിരുന്നു. ഈ ശുചിമുറിയിലെ ടൈലിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ രക്തക്കറ കണ്ടെത്തിയതായാണ് വിവരം. ഇതു സംബന്ധിച്ച റിപ്പോർട്ട് വൈകാതെ കോടതിയിൽ സമർപ്പിക്കും.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പാലത്തായി പീഡന കേസിൽ അന്വേഷണസംഘത്തിന് നിർണായക തെളിവുകളാണ് ലഭിച്ചത് എന്നാണ് വിവരം. ശുചിമുറിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ രക്തക്കറ ഫോറൻസിക് വിഭാഗത്തിന് കണ്ടെത്താനായത്. തെളിവ് പീഡനം നടന്നു എന്ന് ഉറപ്പിക്കാൻ ഇപ്പോൾ ലഭിച്ച പര്യാപ്തമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ഇതുവരെ പെണ്ഡകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് കേസ് മുന്നോട്ട് പോയിരുന്നത്. പീഡനം സംബന്ധിച്ച് മറ്റു തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
advertisement
സ്കൂളിലെ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന കെ പത്മരാജനാണ് കേസിലെ പ്രതി. കഴിഞ്ഞ വർഷം ജനുവരി 15 നും ഫെബ്രുവരി രണ്ടിനും ഉൾപ്പെടെ മൂന്നുതവണ കുട്ടിയെ അധ്യാപകൻ പീഡിപ്പിച്ചു എന്നാണ് പരാതി. കേസ് ആദ്യം അന്വേഷിച്ച പൊലീസിന് പിന്നീട് വന്ന ക്രൈംബ്രാഞ്ച് സംഘത്തിനും തെളിവുണ്ടാക്കാൻ കഴിഞ്ഞില്ല. പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ അമ്മ കോടതിയെ സമീപിച്ച് പശ്ചാത്തലത്തിലാണ് മൂന്നാമത്തെ അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയത്.
advertisement
കഴിഞ്ഞ ഡിസംബറിലാണ് സ്കൂളിലെ  ശുചിമുറിയിലെ ടൈൽസ് ശാസ്ത്രീയ പരിശോധനക്കായി അന്വേഷണ സംഘം ശേഖരിച്ചത്. 2020 മാർച്ചിൽ അധ്യാപകൻ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി. കുട്ടിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന നിഗമനത്തിന് പിന്നാലെ നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം സൈക്കോളജിസ്റ്റുകളുടെ സഹായം തേടിയിരുന്നു. കുട്ടിയെ വിദഗ്ധമായി കൗൺസിലിംഗ് നടത്തിയ ശേഷവും കൃത്യമായ ഒരു കണ്ടെത്തലിലേക്ക് ഈ അന്വേഷണം നീങ്ങിയിരുന്നില്ല.
advertisement
ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഐജി ശ്രീജിത്തിനെതിരെ കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തെ മാറ്റണമെന്ന കോടതി ഉത്തരവ് പ്രകാരമെത്തിയ പുതിയ സംഘം കേസിൽ സാക്ഷിമൊഴികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പത്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കേസിൽ ഗൂഡാലോചന ഉണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്കൂളിലെ ശുചിമുറിയിലെ ടൈൽസിൽ രക്തക്കറ; പാലത്തായി പീഡന കേസിലെ നിർണായക തെളിവെന്ന് സൂചന
Next Article
advertisement
പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തും; പിന്നാലെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും; കൊച്ചിയിൽ യുവാവ് പിടിയിൽ
പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തും; ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും;കൊച്ചിയിൽ യുവാവ് പിടിയിൽ
  • കൊച്ചിയിൽ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയിൽ.

  • മലപ്പുറം സ്വദേശി അജിത്തിന്റെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തി.

  • അജിത്ത് മാനേജരായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ട്രെയിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

View All
advertisement